എന്‍വിഡിയയ്ക്ക് മുന്നില്‍ പതറി, വിപണിയില്‍ നഷ്ടം, 18000 പേരെ പിരിച്ചുവിടാനൊരുങ്ങി ഇന്റല്‍

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്റല്‍ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 160 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഷിക ചെലവില്‍ 2000 കോടി ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പിരിച്ചുവിടല്‍ നീക്കം. കഴിഞ്ഞ വര്‍ഷം അവസാനം വരെ ഇന്റലില്‍ 1,24,800 ജീവനക്കാരുണ്ട്. ഇതില്‍ 18000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും.
ജൂണില്‍ ഇസ്രായേലിലെ ഫാക്ടറി പ്രൊജക്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് ഇന്റല്‍ പ്രഖ്യാപിച്ചിരുന്നു. പകരം 1500 കോടി ഡോളര്‍ ഒരു ചിപ്പ് പ്ലാന്റില്‍ നിക്ഷേപിക്കാനാണ് ശ്രമം.
നിലവിലെ വാണിജ്യ സാഹചര്യങ്ങളും, വിപണിയിലെ മാറ്റങ്ങളും, മൂലധനം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ട ആവശ്യകതയും കാരണമാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്നും കമ്പനി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് എതിരാളികളായ എന്‍വിഡിയ, എംഎംഡി, ക്വാല്‍കോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഇന്റല്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ദശാബ്ദങ്ങളായി ലാപ്‌ടോപ്പുകള്‍ മുതല്‍ ഡാറ്റാ സെന്ററുകള്‍ വരെ പ്രവര്‍ത്തിച്ചിരുന്നത് പ്രധാനമായും ഇന്റലിന്റെ ചിപ്പുകള്‍ ഉപയോഗിച്ചായിരുന്നു. ചിപ്പ് വിപണിയിലെ മേധാവിത്വവും ഇന്റലിനായിരുന്നു. എന്നാല്‍ എഐ പ്രൊസസറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എന്‍വിഡിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ ആ ആധിപത്യം തകര്‍ത്തു.
ഇന്റലും എഐ മേഖലയിലേക്ക് ശ്രദ്ധിക്കുകയാണ് തായ്വാനിലെ കമ്പ്യൂട്ട്ക്സ് എക്സ്പോയില്‍ വെച്ച് സെര്‍വറുകള്‍ക്ക് വേണ്ടിയുള്ള ഇന്റലിന്റെ ഏറ്റവും പുതിയ ക്‌സിയോണ്‍ 6 (Xeon 6) പ്രോസസറുകള്‍ ഇന്റല്‍ മേധാവി പാറ്റ് ജെല്‍സിങര്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ എഐ പിസികള്‍ക്ക് വേണ്ടിയുള്ള അടുത്ത തലമുറ ലൂണാര്‍ ലേക്ക് ചിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും പങ്കുവെച്ചിരുന്നു.
Content Highlights: intel layoff, 18000 staff, Nvidia, AMD