ഇന്ത്യ-യുഎഇ സഹകരണം: ഇന്ത്യയിൽ സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്റർ, ഡേറ്റാ എംബസി

#സ്വന്തം ലേഖകന്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ന്യൂഡൽഹി: ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഉഭയകക്ഷി വ്യാപാരം 2032-ഓടെ 200 ബില്യൻ ഡോളറാക്കി (18.17 ലക്ഷം കോടി) വർധിപ്പിക്കും. പ്രതിരോധരംഗത്ത് സഹകരിക്കാനും നിർമിതബുദ്ധി വികസന മേഖലകളിൽ സംയുക്ത പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്റർ ഇന്ത്യയിൽ സ്ഥാപിക്കാനും ധാരണയായി. ദേശീയ പ്രാധാന്യമുള്ളതും സുരക്ഷ ആവശ്യമുള്ളതുമായ അതിപ്രധാനമായ ഡേറ്റ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിന് ആദ്യമായി ഡിജിറ്റൽ-ഡേറ്റാ എംബസി എന്ന സങ്കൽപത്തിന് ഇരുരാജ്യങ്ങളും രൂപം നൽകി.

തിങ്കളാഴ്ച വൈകീട്ട് 4.20-ന് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.

Content Highlights: India and UAE deepen ties with new agreements on trade, defense, and AI. PM Modi and UAE President Al Nahyan finalize pacts.