പറഞ്ഞാൽ മതി, എസിയും ഫാനും എല്ലാം ഓണാകും; ബെഡ്റൂമിനെ സ്മാര്‍ട്ട് റൂം ആക്കിമാറ്റാം

ഇന്റര്‍നെറ്റ് ഓഫ് തിങ്സ് അഥവാ ഐഒടി സാങ്കേതിക വിദ്യകളുടെ കാലമാണിത്. 5ജി കണക്ടിവിറ്റി കൂടി ലഭ്യമാകുന്നതോടെ ഐഒടി ഉപകരണങ്ങളുടെ ഉപയോഗം കൂടുതല്‍ മികവുറ്റതാക്കാനാവും. ഒരു നെറ്റ് വര്‍ക്കില്‍ ഒരു കൂട്ടം ഉപകരണങ്ങളെ ബന്ധിപ്പിക്കുകയും അവ തമ്മിലുള്ള വിവരകൈമാറ്റം സാധ്യമാക്കുകയും ചെയ്യുന്നതിനെയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്ന് വിളിക്കുന്നത്. സ്മാര്‍ട് ഹോം, സ്മാര്‍ട് റൂം എന്നിവയെല്ലാം ഐഒടി തന്നെയാണ്.
ക്ഷീണിച്ച് അവശനായി ബെഡ്ഡില്‍ വന്ന് കിടക്കുമ്പോള്‍ സ്വിച്ച് ബോര്‍ഡിന് അടുത്തേക്ക് പോകാതെ, റിമോട്ട് തിരഞ്ഞ് നടക്കാതെ ലൈറ്റ് ഓഫ് ആക്കാനും ഫാനോ ഏസിയോ ഓണ്‍ ചെയ്യാനും പാട്ട് കേള്‍ക്കാനുമെല്ലാം വെറും ശബ്ദ നിര്‍ദേശങ്ങളിലൂടെ സാധിച്ചാല്‍ എന്തൊരു സുഖമായിരിക്കും! സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് റൂം സാങ്കേതിക വിദ്യകളുടെ ആവശ്യകത അവിടെയാണ്.
നിങ്ങളുടെ കിടപ്പുമുറിയെ ഒരു സ്മാര്‍ട്ട് റൂം ആക്കി മാറ്റുക വളരെ എളുപ്പമാണ്. അതിന് അത്ര വലുതല്ലെങ്കിലും അല്‍പം കാശ് ചെലവാകുമെന്ന് മാത്രം. എങ്ങനെയാണ് ഒരു സാധാരണ കിടപ്പ് മുറിയെ സ്മാര്‍ട്ട് റൂം ആക്കി മാറ്റുക?
അതിനുള്ള ചില വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി
ഒരു സ്മാര്‍ട് റൂം തയ്യാറാക്കുന്നതിന് ആദ്യം വേണ്ടത് തടസമില്ലാത്ത ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ്. 5ജി വേഗമുള്ള കണക്ടിവിറ്റിയാണെങ്കില്‍ കൂടുതല്‍ മികച്ചത്. സ്മാര്‍ട് ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഈ വൈഫൈ നെറ്റ് വര്‍ക്കിലാണ്. അവ തമ്മിലുള്ള വിവര കൈമാറ്റം വേഗമുള്ളതാവണമെങ്കില്‍ അതിവേഗ കണക്ടിവിറ്റിയുള്ള മോഡം ആവശ്യമാണ്.
ഇനി സ്മാര്‍ട് റൂമിലേക്ക് വേണ്ട ഉപകരണങ്ങള്‍
ഒരു മുറിയില്‍ എന്തെല്ലാം ഉപകരണങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ അതിന്റെയെല്ലാം സ്മാര്‍ട് പതിപ്പുകള്‍ മുറിയില്‍ സ്ഥാപിക്കുകയാണ് ആദ്യം വേണ്ടത്.
സ്മാര്‍ട്ട് ലൈറ്റുകള്‍
വിവിധങ്ങളായ സ്മാര്‍ട് ലൈറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്, ഫിലിപ്സ്, വിപ്രോ, എഐ തുടങ്ങി വിവിധ കമ്പനികള്‍ വിവിധ നിറങ്ങളിലുള്ള സ്മാര്‍ട് ബള്‍ബുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ടേബിള്‍ ലാമ്പുകളും ഉള്‍പ്പെടും സ്മാര്‍ട് ബള്‍ബുകള്‍ സാധാരണ ബള്‍ബ് ഹോള്‍ഡറില്‍ ഇട്ടതിന് ശേഷം ഏത് കമ്പനിയുടെ ബള്‍ബാണോ ആ കമ്പനി നിര്‍ദേശിക്കുന്ന ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ബള്‍ബുമായി ബന്ധിപ്പിക്കുക. മുറിക്കുള്ളില്‍ ഉപയോഗിക്കുന്ന ലൈറ്റിങ് ഉപകരണങ്ങളെല്ലാം ഒരു കമ്പനിയുടേത് തന്നെ ആയാല്‍ ഒന്നിലധികം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരില്ല.
സ്മാർട് ലൈറ്റുകൾ വാങ്ങാം: Click Here
സ്മാര്‍ട് പ്ലഗുകള്‍
വിപ്രോ, സെബ്രോണിക്സ്, ഹാവെല്‍സ്, ഫിലിപ്സ് തുടങ്ങി വിവിധ കമ്പനികളുടെ സ്മാര്‍ട് പ്ലഗുകള്‍ വിപണിയിലുണ്ട്. നിങ്ങളുടെ സാധാരണ പ്ലഗുകളില്‍ ഇവ കണക്ട് ചെയ്യുകയും ഈ പ്ലഗുകളിലൂടെ മറ്റ് ഉപകരണങ്ങള്‍ ബന്ധിപ്പിക്കുകയും ചെയ്യാം. വയര്‍വെസ് ആയി ഉപകരണങ്ങള്‍ ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും ഇത് സഹായിക്കും.
സ്മാർട് പ്ലഗുകൾ വാങ്ങാം- Click Here
സ്മാര്‍ട് സ്പീക്കറുകള്‍, ഡിസ്പ്ലേകള്‍
ആമസോണ്‍ എക്കോ ഷോ, ഗൂഗിള്‍ നെസ്റ്റ് ഹബ്ബ്, ഗൂഗിള്‍ ഹോം സ്പീക്കറുകള്‍, ആമസോണ്‍ എക്കോ സ്പീക്കറുകള്‍ തുടങ്ങിയ സ്മാര്‍ട് സ്പീക്കറുകള്‍ നിര്‍ബന്ധമായും വാങ്ങുക. ഇവ ശബ്ദ നിര്‍ദേശങ്ങളിലൂടെ നിയന്ത്രിക്കാനാകുമെന്ന് മാത്രമല്ല. മുറിക്കുള്ളിലെ മറ്റ് ഉപകരണങ്ങളെയും ശബ്ദ നിര്‍ദേശങ്ങളിലൂടെ നിയന്ത്രിക്കാനാവും. ഒപ്പം മുറിക്കുള്ളില്‍ പാട്ട് കേള്‍ക്കാനും മറ്റും ഇത് ഉപയോഗിക്കുകയും ചെയ്യാം.
സ്മാർട് സ്പീക്കറുകളും ഡിസ്പ്ലേകളും വാങ്ങാം- Click Here
സ്മാര്‍ട് എസികള്‍
ഇന്ന് വിപണിയിലുള്ള പല എയര്‍ കണ്ടീഷനറുകളും വൈഫൈ കണക്ടിവിറ്റിയോടുകൂടിയുള്ളതാണ്. പ്രസ്തുത കമ്പനികളുടെ ആപ്പുകള്‍ വഴി ഇവ നിയന്ത്രിക്കാനുമാവും.
എയർ കണ്ടീഷണറുകൾ വാങ്ങാം- Click Here
ഫാനുകള്‍
വൈഫൈ കണക്ടിവിറ്റിയോടുകൂടിയ ഫാനുകളും വിപണിയിലുണ്ട്. ബിഎല്‍ഡിസി ഫാനുകളില്‍ പലതും അത്തരം സൗകര്യങ്ങളോടുകൂടിയുള്ളതാണ്.
സ്മാര്‍ട് ഷെയ്ഡ്‌സ്
മുറിക്കുള്ളിലെ പ്രകാശം ക്രമീകരിക്കാന്‍ സാധാരണ ജനല്‍ കര്‍ട്ടനുകള്‍ക്ക് പകരം സ്മാര്‍ട് ഷെയ്ഡുകള്‍ ഉപയോഗിക്കാം. സ്മാര്‍ട് ബ്ലൈന്റ്‌സ്, സ്മാര്‍ട് ഷെയ്ഡ്‌സ് എന്നീ പേരുകളില്‍ വിവിധ ഉല്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
സ്മാർട് ഷെയ്ഡ്/സ്മാർട് ബ്ലൈന്റ്സ് വാങ്ങാം-Click Here
ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അവ ഗൂഗിള്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് എന്നിവയെ പിന്തുണയ്ക്കുന്നവ ആണെന്ന് ഉറപ്പുവരുത്തണം. ഓരോ ഉപകരണവും വൈഫൈയുമായും അതാത് കമ്പനികളുടെ ആപ്പുമായും ബന്ധിപ്പിച്ചതിന് ശേഷം അവയെ ഗൂഗിള്‍ ഹോം അല്ലെങ്കില്‍ അലെക്‌സ ആപ്പുമായി ബന്ധിപ്പിക്കണം. ഈ ആപ്പുകളുടെ സഹായത്തോടെ നിങ്ങള്‍ വീട്ടിലുള്ളപ്പോള്‍ ശബ്ദ നിര്‍ദേശങ്ങളിലൂടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാനാവും. കൂടാതെ നിങ്ങള്‍ വീട്ടിന് പുറത്താണെങ്കിലും ദൂരെ നിന്ന് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും സ്മാര്‍ട് ഉപകരണങ്ങളുടെ സഹായത്തോടെ സാധിക്കും.
Content Highlights: how to set up a smart bedroom in your home