ലക്ഷ്യം വമ്പന്മാർ, റഷ്യൻ ഹാക്കിങ് സംഘത്തിന്‍റെ പുതിയ മാൽവെയർ കണ്ടെത്തി ഗൂഗിൾ

AI Image created by  Mathrubhumi.com
AI Image created by Mathrubhumi.com

റഷ്യന്‍ ഹാക്കിങ് സംഘത്തിന്റെ പുതിയ മാല്‍വെയര്‍ കണ്ടെത്തിയതായി ഗൂഗിള്‍ ത്രെട്ട് ഇന്റലിജന്‍സ് ഗ്രൂപ്പിലെ ഗവേഷകനായ വെസ്ലി ഷീല്‍ഡ്‌സ്. 'ലോസ്റ്റ്കീസ്' എന്നാണ് ഈ മാല്‍വെയര്‍ വിളിക്കപ്പെടുന്നത്. റഷ്യന്‍ ഹാക്കിങ് സംഘമായ കോള്‍ഡ് റിവറുമായി ബന്ധമുള്ളതാണ് ഈ മാല്‍വെയറെന്നും ഫയലുകളും സിസ്റ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ത്തുന്നതിനാണ് ഇത് ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു. 

റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സെര്‍വീസുമായി ബന്ധപ്പെട്ട ഹാക്കിങ് കാമ്പയിനുകളുമായി ബന്ധപ്പെട്ട് അറിയപ്പെട്ട പേരാണ് 'കോള്‍ഡ് റിവര്‍'. നാറ്റോ ഭരണകൂടങ്ങള്‍, എന്‍ജിഒകള്‍, മുന്‍ രഹസ്യാന്വേഷണ/നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാമാണ് കോള്‍ഡ് റിവര്‍ ലക്ഷ്യമിടാറ്. 

പാശ്ചാത്യ ഭരണകൂടങ്ങളുടേയും സൈന്യങ്ങളുടേയും നിലവിലുള്ളതും മുന്‍കാല ഉപദേഷ്ടാക്കളേയും പത്രപ്രവര്‍ത്തകര്‍, തിങ്ക് ടാങ്കുകള്‍, എന്‍ജിഒകള്‍, യുക്രൈനുമായി ബന്ധമുള്ള ചില വ്യക്തികള്‍ എന്നവരെ 2025 ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഈ മാല്‍വെയര്‍ ലക്ഷ്യമിട്ടതായി കണ്ടെത്തിയെന്ന് ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നു. വാഷിംഗ്ടണിലെ റഷ്യന്‍ എംബസി വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. 

Content Highlights: Google`s Threat Analysis Group discovered `LostKeys`, a new malware linked to the Cold River