വിദ്യാർഥികൾക്ക് ഒരുവർഷത്തെ സൗജന്യ AI പ്ലാനുമായി ഗൂഗിൾ; 4,788 രൂപയുടെ സബ്‌സ്‌ക്രിപ്ഷനുകൾ ഫ്രീ

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

കോളേജ് വിദ്യാർഥികൾക്ക് ഗൂഗിൾ എ.ഐ പ്ലാനിലേക്കുള്ള ഒരു വർഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷൻ പ്രഖ്യാപിച്ച് ഗൂഗിൾ. ജെമിനി എ.ഐ അസിസ്റ്റന്റിലും ഗൂഗിൾ സെർച്ചിലും ലഭ്യമാകുന്ന എ.ഐ ടൂളുകൾ അടങ്ങിയ സവിശേഷ സ്റ്റുഡന്റ്‌സ് ഹബ്ബ് ആണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

പദ്ധതി പ്രകാരം യു.എസിന് പുറത്തുള്ള കോളേജ് വിദ്യാർഥികൾക്ക്, ഒരു വർഷത്തേക്ക് ഗൂഗിൾ എ.ഐ പ്ലസ് സൗജന്യമായി ലഭിക്കും. ഇതിനൊപ്പം ജെമിനി ഒമ്‌നിയിലേക്കുള്ള പ്രവേശനം, ജെമിനിയിൽ 2 മടങ്ങ് അധിക ഉപയോഗ പരിധി, 400 ജി.ബി സ്റ്റോറേജ് എന്നിവയും ലഭിക്കും. ജെമിനി ആപ്പ്, ജിമെയിലിലെ ജെമിനി, ഗൂഗിൾ ഫ്‌ളോ, ജെമിനി നോട്ട്ബുക്ക് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇന്ത്യയിൽ ഗൂഗിൾ എ.ഐ പ്ലസിന് പ്രതിമാസം 399 രൂപയാണ് വരുന്നത്. പ്രതിമാസ നിരക്കിൽ കണക്കാക്കിയാൽ 12 മാസത്തേക്ക് 4,788 രൂപ വരുന്ന പ്ലാനുകളാണ് ഗൂഗിൾ വിദ്യാർഥികൾക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്.

ജെമിനിയുടെ എല്ലാ ടൂളുകളും ഓഫറുകളും ഉപയോഗിച്ച് തുടങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാണ് ഗൂഗിളിന്റെ സ്റ്റുഡന്റ്‌സ് ഹബ്. സ്റ്റഡി നോട്ട്ബുക്ക് തയ്യാറാക്കാനും, ഫ്‌ളാഷ് കാർഡുകൾ നിർമ്മിക്കാനും, പരിശീലന ക്വിസുകളിൽ പങ്കെടുക്കാനും ഇത് വിദ്യാർഥികളെ സഹായിക്കുമെന്ന് ഗൂഗിൾ പറയുന്നു. എ.ഐ പ്ലാനിന് പുറമെ, ഗൂഗിൾ എ.ഐ പ്രോ ബണ്ടിലിന്റെ ഭാഗമായി 70 ശതമാനം വരെ വിലക്കിഴിവിൽ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷനും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Content Highlights: Google offers 1 year of free Google AI Plus for eligible college students in India., Bundle includes Google AI Pro and YouTube Premium at up to 70% off., New Gemini student hub features custom study notebooks, 3D simulations, and vocal Deep Research.