ഡെമോക്രാറ്റുകൾ പണി തുടങ്ങി; ട്രംപിന് സംഭാവന നൽകിയതിന്റെ രേഖകൾ ടെക് കമ്പനികൾ നൽകേണ്ടിവരും

ഇടക്കാല തിരഞ്ഞെടുപ്പിൽ യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഡെമോക്രാറ്റുകൾ വമ്പൻ ടെക് കമ്പനികൾ അടക്കമുള്ളവയ്ക്കെതിരെ നീക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകൾ. ആപ്പിൾ, ഗൂഗിൾ, മെറ്റ, എൻവിഡിയ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയോട് ട്രംപ് ഭരണകൂടത്തിന് നൽകിയ സംഭാവനകളുടെ രേഖകൾ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമാണത്തിനായി പണം നൽകാൻ സഹായിച്ച ടെക് ഭീമന്മാർക്കെതിരെയാണ് ഡെമോക്രാറ്റുകളുടെ ആദ്യനീക്കം. സെനറ്റിന്റെ പെർമനന്റ് സബ്കമ്മിറ്റി ഓൺ ഇൻവെസ്റ്റിഗേഷൻസിന്റെ അധ്യക്ഷനാകാൻ ഒരുങ്ങുന്ന സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തലാണ് രേഖകൾ കൈമാറാൻ ടെക് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. രേഖകൾ കൈമാറാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും ടെക് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രേഖകൾ കൈമാറിയില്ലെങ്കിൽ എന്ത് സംഭവിക്കും?
തത്കാലം രേഖകൾ കൈമാറാൻ ടെക് കമ്പനികളോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ജനുവരിയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുകയും രേഖകൾ പിടിച്ചെടുക്കാനുള്ള അധികാരം അവർക്ക് ലഭിക്കുകയും ചെയ്യുന്നതോടെ കഥ മാറും.
ടെക് കമ്പനികളുടെ സംഭാവനകൾ നിരീക്ഷണത്തിൽ
വൈറ്റ്ഹൗസിലെ ബോൾറൂം നിർമാണ്തിനായി സ്വകാര്യ സംഭാവനയായി സമാഹരിച്ച 333 മില്യൺ ഡോളറിൽ ആപ്പിളും എൻവിഡിയയും 25 മില്യൺ ഡോളർ വീതമാണ് നൽകിയത്. യൂട്യൂബ് സസ്പെൻഷനെതിരെയുള്ള ട്രംപിന്റെ കേസ് ഒത്തുതീർപ്പാക്കിയ വകയിൽ ഗൂഗിൾ 22 മില്യൺ ഡോളർ നൽകി. ഫെഡറൽ കരാറുകാരായ ലോക്ക്ഹീഡ് മാർട്ടിനും പലാന്റീറും ചെയ്തതുപോലെ മൈക്രോസോഫ്റ്റ് 10 മില്യൺ ഡോളർ നൽകി.
Content Highlights: Democrats taking control of Congress have targeted tech giants over donations to President Donald Trump's White House ballroom., Senator Richard Blumenthal requested donation and lobbying records from Apple, Google, Meta, Nvidia, Amazon, and Microsoft., Requests are currently voluntary, but Democrats will have subpoena power starting in January 2026., FCC chief Brendan Carr also faces a November 30 deadline to hand over records regarding media probes.