OpenAI-യ്‌ക്കെതിരായ രാജ്യത്തെ ആദ്യ കേസിൽ വിധി; പരിശീലനത്തിനുള്ള ഡേറ്റാ ഉപയോഗം വിലക്കില്ല

#സ്വന്തം ലേഖകന്‍
1. പ്രതീകാത്മകചിത്രം 2. ഓപ്പണ്‍എഐ സിഇഓ സാം ഓള്‍ട്ട്മാന്‍ | Photo - AP, AFP
1. പ്രതീകാത്മകചിത്രം 2. ഓപ്പണ്‍എഐ സിഇഓ സാം ഓള്‍ട്ട്മാന്‍ | Photo - AP, AFP

ഓപ്പൺഎഐയുടെ നിർമിതബുദ്ധി മോഡലായ ചാറ്റ് ജി.പി.ടി.യുടെ പരിശീലനത്തിന് ഡേറ്റ ഉപയോഗിക്കുന്നത് പകർപ്പാവകാശ ലംഘനമാവില്ലെന്ന് ഡൽഹി ഹൈക്കോടതി. വാർത്താ ഏജൻസിയായ എ.എൻ.ഐ.യുടെ ഹർജിയിലാണ് ജസ്റ്റിസ് ജെ. അമിത് ബൻസാലിന്റെ വിധി. ഓപ്പൺ എ.ഐ.യ്‌ക്കെതിരേ രാജ്യത്ത് ആദ്യമായിവന്ന പരാതിയാണിത്.

എ.ഐ. പരിശീലനത്തിന് ഡേറ്റ ഉപയോഗിക്കുന്നത് തടയുന്നത് രാജ്യത്തിന്റെ എ.ഐ. വളർച്ചയെ തടയുന്നതുപോലെയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഈ ഡേറ്റാ ഉപയോഗം ബൗദ്ധിക സ്വത്തവകാശ ലംഘനമല്ലെന്നും പറഞ്ഞു.

അമിക്കസ്‌ക്യുറിയായ ഡോ. അരുൾ ജോർജ് സ്‌കറിയയുടെ വാദങ്ങളാണ് കോടതി ശരിവെച്ചത്. എന്നാൽ എ.ഐ. തരുന്ന ഉള്ളടക്കത്തിൽ ഇത്തരം ഡേറ്റകൾ ഉണ്ടെങ്കിൽ അത് നിയമലംഘനമാണ്. എന്നാൽ ഈ വിഷയത്തിൽ അത്തരം കണ്ടെത്തലുകൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: Delhi High Court rules AI training using data is not copyright infringement., Court emphasizes that restricting data usage hinders India's AI growth., Data usage for model training is protected under intellectual property norms., AI-generated output containing protected data remains subject to legal scrutiny., First major legal precedent in India regarding OpenAI and copyright.