ദേശസുരക്ഷയ്ക്ക് നിര്‍ണായകം: സിഎംഎസ്-03 വിക്ഷേപണം ഞായറാഴ്ച

ചെന്നൈ: സൈനിക സേവനങ്ങള്‍ക്ക് കരുത്തു പകരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (ജിസാറ്റ്-7ആര്‍) ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. ഞായറാഴ്ച വൈകീട്ട് 5.26-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്നാണ് വിക്ഷേപണം.
4,400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03 കുതിച്ചുയരുന്നതോടെ ഇന്ത്യയില്‍നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കയക്കുന്ന ഏറ്റവും ഭാരംകൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമായി ചരിത്രത്തില്‍ ഇടംപിടിക്കും. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3(എല്‍വിഎം3) റോക്കറ്റാണ് ഇതിനെയും ഭ്രമണപഥത്തിലെത്തിക്കുക. ആദ്യ സൈനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് 7-ന്റെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നായിരുന്നു സിഎംഎസ് 03-ന്റെ നിര്‍മാണം. ജിസാറ്റ് 7-ല്‍ ഉള്ളതിനെക്കാള്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ദേശസുരക്ഷയില്‍ അതി നിര്‍ണായകമാണ് ഈ വിക്ഷേപണം എന്നതാണ് മറ്റൊരു പ്രധാന കാര്യം
വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കാതെ പ്രതിരോധ വാര്‍ത്താവിനിമയത്തിന് തദ്ദേശീയ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് വലിയ നേട്ടം. ഇന്ത്യന്‍ ഉപഭൂഖണ്ഡവും അതിനു ചുറ്റമുള്ള സമുദ്രഭാഗങ്ങളും നിരീക്ഷണപരിധിയില്‍ വരും.
Content Highlights: India to launch CMS-03 (GSAT-7R), its heaviest communication satellite to date, bolstering military services & strategic communication. Learn more!