റോക്കറ്റ് ബൂസ്റ്ററിനെ കരയിൽ തിരിച്ചിറക്കി; SpaceX, ബ്ലൂഒറിജിൻ എന്നിവയുടെ നേട്ടം കൈവരിച്ച് ചൈന

#ടെക്‌നോളജി ഡെസ്‌ക്
പുനരുപയോഗിക്കാവുന്ന റോക്കറ്റ് ബൂസ്റ്ററിനെ ലാന്‍ഡിങ് കാലുകള്‍ ഉപയോഗിച്ച് തിരിച്ചിറക്കിയപ്പോള്‍ | ഫോട്ടോ -സിന്‍ഹുവ
പുനരുപയോഗിക്കാവുന്ന റോക്കറ്റ് ബൂസ്റ്ററിനെ ലാന്‍ഡിങ് കാലുകള്‍ ഉപയോഗിച്ച് തിരിച്ചിറക്കിയപ്പോള്‍ | ഫോട്ടോ -സിന്‍ഹുവ

ബെയ്ജിങ്: ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി. ബുധനാഴ്ച വിക്ഷേപിച്ച പുനരുപയോഗത്തിന് സാധിക്കുന്ന 'സൂക്യൂ-3' റോക്കറ്റിന്റെ ആദ്യഘട്ടമാണ് വിജയകരമായി വീണ്ടെടുത്തത്.

ലാൻഡിങ് കാലുകൾ ഉപയോഗിച്ചുള്ള ചൈനയുടെ ആദ്യ പരീക്ഷണംകൂടിയാണിത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളെ സുരക്ഷിതമായി താഴെയിറക്കാൻ സഹായിക്കുന്ന ഡിപ്ലോയബിൾ ലാൻഡിങ് ലെഗ്‌സ് ആണിവ.

ജൂലായ് പത്തിന് ചൈന ലോങ് മാർച്ച്-10ബി റോക്കറ്റിന്റെ ആദ്യഘട്ടം കടലിൽ സ്ഥാപിച്ച പ്ലാറ്റ്ഫോമിലേക്ക് തിരിച്ചിറക്കിയിരുന്നു. അന്ന് വലക്കണ്ണികളുപയോഗിച്ചാണ് റോക്കറ്റിന്റെ ആദ്യഘട്ടം വീണ്ടെടുത്തത്. ഇലോൺ മസ്‌കിന്റെ സ്പെയ്‌സ് എക്‌സും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും 2015 മുതൽ പുനരുപയോഗിക്കുന്നതിനായി റോക്കറ്റുകൾ വീണ്ടെടുക്കുന്നുണ്ട്.

Content Highlights: China successfully landed the first stage of the Zhuque-3 reusable rocket on land., This was China's first test using deployable landing legs for rocket recovery., Previously, on July 10, China recovered a Long March-10B rocket stage at sea using mesh netting., Follows similar reusable rocket achievements by SpaceX and Blue Origin.