ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസിൽ വൻ മുന്നേറ്റത്തിന് ചൈന, മസ്‌കിന് തിരിച്ചടിയാകുമോ?

#ടെക്‌നോളജി ഡെസ്‌ക്
1. ഇലോണ്‍ മസ്‌ക് 2. ബിസിഐ സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ അവതരിപ്പിച്ചപ്പോള്‍. Photo - Getty
1. ഇലോണ്‍ മസ്‌ക് 2. ബിസിഐ സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ അവതരിപ്പിച്ചപ്പോള്‍. Photo - Getty

ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്കിന് സമാനമായ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് ചൈന. ചൈനീസ് സർക്കാരിന്റെ പുതിയ പഞ്ചവത്സര പദ്ധതിയിൽ BCI-യെ ഭാവിയിലെ സുപ്രധാന മേഖലയായി പ്രഖ്യാപിച്ചുവെന്ന് സിഎൻബിസിയുടെ റിപ്പോർട്ട് ചെയ്യുന്നു.

തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ചിപ്പുകൾ ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായാണ് മുന്നോട്ടുപോകുന്നത്. എന്നാൽ അതിൽനിന്ന് ഏറെ വ്യത്യസ്തമാണ് ചൈനീസ് എതിരാളികൾ വികസിപ്പിച്ചിട്ടുള്ള സംവിധാനങ്ങൾ. ചിപ്പ് ഘടിപ്പിക്കാൻ തലയോട്ടി തുറക്കേണ്ടി വരില്ല എന്നതാണ് അതിന്റെ സവിശേഷത.

ബിസിഐ സാങ്കേതികവിദ്യയെ ദേശീയ തലത്തിൽ ചൈന വൻതോതിൽ പിന്തുണയ്ക്കാനൊരുങ്ങുന്നു എന്നതിന്റെ സൂചനയാണ് പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയ നീക്കം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നട്ടെല്ലിന് പരിക്കേറ്റവർക്ക് കൈകളുടെ പ്രവർത്തനം വീണ്ടെടുക്കാൻ ഉപകരിക്കുന്ന ലോകത്തിലെ ആദ്യത്തെ മിനിമലി ഇൻവേസിവ് BCI ഉപകരണത്തിന് വാണിജ്യ ഉപയോഗത്തിനായി ചൈനീസ് അധികൃതർ അംഗീകാരം നൽകിക്കഴിഞ്ഞു.

ന്യൂറക്കിൾ മെഡിക്കൽ ടെക്‌നോളജി വികസിപ്പിച്ചെടുത്തതാണ് ഈ ഉപകരണം. ഏഴ് മന്ത്രാലയങ്ങൾ സംയുക്തമായാണ് 2027-ഓടെ ഈ രംഗത്തെ മുന്നേറ്റം വേഗത്തിലാനുള്ള പദ്ധതി തയ്യാറാക്കുന്നത്. അൻഹുയ് പോലുള്ള പ്രവിശ്യകൾ ഗവേഷണവും ഉത്പാദനവും വ്യാവസായിക ഉപയോഗവും ത്വരിതപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നേട്ടം കൈവരിച്ച് ചൈനീസ് സ്റ്റാർട്ടപ്പുകൾ

ബ്രെയിൻകോ, ജെസ്റ്റാല, സ്റ്റെയർമെഡ് തുടങ്ങിയ ചൈനീസ് സ്റ്റാർട്ടപ്പുകൾ നോൺ-ഇൻവേസിവ് അഥവാ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയുള്ള BCIs-ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ ഉപകരണങ്ങൾ സെൻസറുകളിലൂടെയോ ശബ്ദ തരംഗങ്ങളിലൂടെയോ തലച്ചോറിലെ സിഗ്‌നലുകൾ വായിച്ചെടുക്കുന്നവയാണ്. ശസ്ത്രക്രിയ പൂർണമായും ഇവ ഒഴിവാക്കുന്നു. ബ്രെയിൻകോ അടുത്തിടെ വൻ നിക്ഷേപം സമാഹരിച്ചിരുന്നു. ന്യൂറൽ ടെക് എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ തങ്ങളുടെ സാങ്കേതികവിദ്യ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

നിർമിതബുദ്ധി (എഐ), ഹ്യൂമനോയ്ഡ് റോബോട്ടുകൾ, സെമികണ്ടക്ടറുകൾ എന്നിവയ്ക്ക് സമാനമായി ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസിലും അമേരിക്കയും ചൈനയും തമ്മിലുള്ള കടുത്ത മത്സരത്തിലേക്ക് ഇത്തരം നീക്കങ്ങൾ വഴിതെളിച്ചേക്കാമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Content Highlights: China designates BCI as a 'future industry' in its Five-Year Plan., Shift toward non-invasive and ultrasound-based brain interfaces., National goal to fast-track BCI breakthroughs by 2027., Focus on rehabilitation, prosthetics, and mental health applications., Ethical focus on local data storage and privacy in neural tech.