ചന്ദ്രയാൻ-3 ഇറങ്ങിയ ശിവശക്തി പോയിന്റിന് 370 കോടി വർഷം പഴക്കം; കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബെംഗളൂരു: ചന്ദ്രയാൻ-3 യുടെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ശിവശക്തി പോയിന്റിന് 370 കോടി വർഷം പഴക്കമെന്ന് ശാസ്ത്രജ്ഞർ. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ബെംഗളൂരുവിലെ ഇലക്‌ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് സെന്ററിലെ ശാസ്ത്രജ്ഞർ, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, പഞ്ചാബ് സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്.
ശിവശക്തി പോയിന്റിലെ വിവരങ്ങൾ വിശദമായി വിശകലനംചെയ്താണ് ഈ കണ്ടെത്തൽ നടത്തിയത്. ഭൂമിയിൽ മൈക്രോസ്‌കോപ്പിക് ജീവിതം ആരംഭിച്ച അതേ കാലഘട്ടമാണിതെന്നും ശാസ്ത്രജ്ഞർ പറയുന്നു. മണ്ണിന്റെ ഘടനയും ഗർത്തങ്ങളും സൂക്ഷ്മമായി വിശകലനംചെയ്തു.
2023 ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇതോടെ യു.എസ്., ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
Content Highlights: Chandrayaan-3 Landing Site, 3.7 Billion Years Old