ആന്ത്രോപിക്കിനെ ഹാക്ക് ചെയ്ത് സുരക്ഷാ സ്റ്റാർട്ടപ്പ്; സൈബർ ലോകത്തെ ഞെട്ടിച്ച് 'കത്തീഡ്രൽ'

വാഷിങ്ടൺ: പ്രമുഖ എ.ഐ. ഡിവലപ്പർമാരായ ആന്ത്രോപിക്കിനെ വെറും 12 മണിക്കൂറിനുള്ളിൽ ഹാക്കുചെയ്ത് സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ ‘കത്തീഡ്രൽ’. ആന്ത്രോപിക് സൈറ്റുകളിൽ കടന്നുകയറിയ കത്തീഡ്രൽ, കമ്പനി ജീവനക്കാരുടെ ശമ്പള വിവരങ്ങൾ, ആന്തരിക സന്ദേശങ്ങൾ, മീറ്റിങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ ചോർത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്തു.
സുരക്ഷാ പാളിച്ച കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായിരുന്നു ഇത്. ആന്ത്രോപിക്കിന്റെ അറിവോടെയാണോ പരിശോധനയെന്ന് വ്യക്തമല്ല. ക്ലോഡ് ചാറ്റ്ബോട്ടുമായുള്ള ഉപഭോക്താക്കളുടെ സന്ദേശങ്ങളോ, എ.ഐ. മോഡലിന്റെ സോഴ്സ് കോഡോ ചോർന്നിട്ടില്ലെന്ന് ആന്ത്രോപിക് സ്ഥിരീകരിച്ചു. കത്തീഡ്രലിന്റെ പ്രവർത്തനം നിരീക്ഷണ സംവിധാനങ്ങൾ കണ്ടെത്തുകയും അന്നുതന്നെ അവരുടെ പ്രവേശനം തടയുകയും ചെയ്തതായി കമ്പനി വ്യക്തമാക്കി.
സുരക്ഷാ പരിശോധനയുടെ നിയമങ്ങൾ കത്തീഡ്രൽ പൂർണമായി പാലിച്ചില്ലെന്ന് ആന്ത്രോപിക് ആരോപിച്ചപ്പോൾ, ഗവേഷണത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഡേറ്റ മാത്രമാണ് പരിശോധിച്ചതെന്ന് സ്റ്റാർട്ടപ്പ് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് സർക്കാർ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. യു.എസ്. സർക്കാരിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിലെ മുൻ ഉദ്യോഗസ്ഥർ ചേർന്ന് രൂപവ്തകരിച്ചതാണ് കത്തീഡ്രൽ എന്ന സ്റ്റാർട്ടപ്പ്.
Content Highlights: Cybersecurity startup Cathedral successfully hacked AI developer Anthropic in just 12 hours, accessing internal employee payrolls and meeting notes. Although no customer chat logs or source code were compromised, the incident has sparked major security and compliance debates.