പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്ക് 'മീഠി ദീപാവലി'; കാമ്പയ്നിനായി ഭീം- ക്രൈ സഹകരണം

പ്രതീകാത്മക ചിത്രം | Photo: bhimupi.org.in
പ്രതീകാത്മക ചിത്രം | Photo: bhimupi.org.in

കൊച്ചി: നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യൂ

 (സിആര്‍വൈ) സഹകരിച്ച് 'മീഠി ദീപാവലി' കാമ്പയിനു തുടക്കം കുറിച്ചു.

രാജ്യമെമ്പാടുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്ക് ഉത്സവമധുരം ലഭ്യമാക്കുന്നതിനായി ഭീം ആപ്പ് വഴിയുള്ള ഓരോ പത്ത് ഇടപാടുകളിലും ഓരോ മധുര പലഹാര ബോക്സുകള്‍ സംഭാവന ചെയ്യുന്നതാണ് ഈ കാമ്പയിന്‍. ഡിജിറ്റല്‍ പെയ്മെന്‍റുകള്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി സംയോജിപ്പിക്കാനാണ് 'മീഠി ദീപാവലി' കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

സാങ്കേതികവിദ്യയും സഹാനുഭൂതിയും കൈകോര്‍ത്തു മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ഭാവിയാണ് തങ്ങള്‍ കെട്ടിപ്പടുക്കുന്നതെന്നും ഓരോ ഇടപാടും സഹാനുഭൂതിയും സന്തോഷവും പരത്തുന്ന നടപടിയാക്കി മാറ്റുന്നതാണ് ഈ കാമ്പയിനെന്നും എന്‍ബിഎസ്എല്‍ ചീഫ് ബിസിനസ് ഓഫിസര്‍ രാഹുല്‍ ഹാന്‍ഡ പറഞ്ഞു.

Content Highlights: BHIM collaborates with CRY for ‘Meethi Diwali’ campaign