ആപ്പിൾ പേ ഒക്ടോബറിൽ ഇന്ത്യയിൽ എത്തിയേക്കും; ജീവനക്കാരെ നിയമിക്കാൻ നീക്കം; വിശദാംശങ്ങൾ

ഇന്ത്യയിൽ ആപ്പിൾ പേ ഒക്ടോബറിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പേയ്മെന്റ് ആപ്പുകൾ തുറക്കാതെ തന്നെ ഡിവൈസിൽ സൂക്ഷിച്ചിരിക്കുന്ന ടോക്കണൈസ്ഡ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് ടാപ്പ്-ആൻഡ്-പേ പർച്ചേസുകൾ നടത്താൻ ഐഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ആപ്പിൾ പേ.
ലോഞ്ചിന്റെ പശ്ചാത്തലത്തിൽ കമ്പനി ബിസിനസ് ഡെവലപ്മെന്റ് മാനേജർ - വാലറ്റ്, പേയ്മെന്റ്സ് ആൻഡ് കൊമേഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ പ്രധാന ബാങ്കിങ് പങ്കാളി എന്ന നിലയിൽ ആപ്പിൾ ആക്‌സിസ് ബാങ്കുമായി സഹകരിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രവർത്തനം എങ്ങനെ?
ഐഫോൺ, ആപ്പിൾ വാച്ച്, ഐപാഡ് ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. ഇന്ത്യയിലെ ഉപയോഗം സംബന്ധിച്ച വിശദാംശങ്ങൾ ആപ്പിൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ലോഞ്ചിന് മുന്നോടിയായി കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ ഡിവൈസിൽ സൂക്ഷിച്ചിരിക്കുന്ന ടോക്കണൈസ്ഡ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് ടാപ്പ്-ആൻഡ്-പേ പർച്ചേസുകൾ നടത്താം. നിങ്ങളുടെ യഥാർത്ഥ കാർഡ് നമ്പറിന് പകരം ഒരു ടോക്കൺ ആണ് ഡിവൈസിൽ സൂക്ഷിക്കുന്നത്. അതിനാൽ വ്യാപാരി ഒരിക്കലും നിങ്ങളുടെ യഥാർത്ഥ കാർഡ് വിശദാംശങ്ങൾ കാണില്ല.
കോൺടാക്റ്റ്ലെസ് ടെർമിനലിൽ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് റീഡറിന് സമീപം പിടിച്ചാണ് പേമെന്റ് നടത്തുന്നത്. ഫെയ്‌സ് ഐഡി, ടച്ച് ഐഡിഅല്ലെങ്കിൽ ഡിവൈസ് പാസ്‌കോഡ് വഴി ഇടപാട് സ്ഥിരീകരിക്കാം. ആപ്പിൾ ഇതുവരെ ഇന്ത്യയിലെ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.
Content Highlights: Apple Pay is expected to launch in India next month, starting with Axis Bank credit cards., The service utilizes tokenized card details for secure tap-and-pay transactions via iPhone, Apple Watch, and iPad., It will not support UPI or RuPay at launch, focusing initially on global credit card networks like Visa and Mastercard., RBI's approval of biometric authentication paved the way for the launch after previous delays over interchange fees.