ജിസ്യൂട്ട് സേവനങ്ങള്‍ക്കായി എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും സഹകരിക്കുന്നു

സംയോജിത ഐസിടി പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി എയര്‍ടെല്‍ ഗൂഗിൾ ക്ലൗഡുമായി ചേർന്ന് ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കായി ജി സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു
സംയോജിത ഐസിടി പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി എയര്‍ടെല്‍ ഗൂഗിൾ ക്ലൗഡുമായി ചേർന്ന് ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കായി ജി സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സംയോജിത ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെലും (എയര്‍ടെല്‍) ഗൂഗിള്‍ ക്ലൗഡും സഹകരിക്കുന്നു. സംയോജിത ഐസിടി പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി എയര്‍ടെല്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കായി ജി സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. ജിമെയില്‍, ഡോക്സ്, ഡ്രൈവ്, കലണ്ടര്‍ തുടങ്ങിയ ഇന്റലിജന്റ് ആപ്പുകളുടെ ഒരു സെറ്റാണ് ജിസ്യൂട്ട്. സഹകരണത്തിലൂടെയും മെഷീന്‍ ലേണിങിന്റേയും സഹായത്തോടെ ആളുകളെ ഒന്നിപ്പിക്കാനും കൂടുതല്‍ സ്മാര്‍ട്ടായും സുരക്ഷിതമായും ജോലി ചെയ്യാനും സഹായിക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ രണ്ടു കമ്പനികള്‍ക്കും വളരാനുള്ള അടിത്തറയാണ് സഹകരണത്തിലൂടെ ഒരുങ്ങുന്നത്. ഇന്ത്യയിലുടനീളമുള്ള 2500 വലിയ ബിസിനസുകള്‍ക്കും അഞ്ചു ലക്ഷം എസ്എംബികള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും എയര്‍ടെല്‍ സേവനം ലഭ്യമാക്കുന്നുണ്ട്.

മാറുന്ന ഇന്ത്യന്‍ ബിസിനസ് ലക്ഷ്യമിട്ട് ഗൂഗിള്‍ ക്ലൗഡുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ (ഇന്ത്യ-ദക്ഷിണേഷ്യ) ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

ഇന്ത്യന്‍ കമ്പനികള്‍ വലിയ തോതില്‍ ക്ലൗഡിലേക്ക് മാറുന്ന ഈ വേളയില്‍ എയര്‍ടെലുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണെന്നും ജി സ്യൂട്ട് പങ്കാളിത്തത്തിന്റെയും എയര്‍ടെല്‍ ഡിജിറ്റല്‍ ബിസിനസ് വാഗ്ദാനങ്ങളുടെയും സംയോജനം ആയിരക്കണക്കിന് ഇന്ത്യന്‍ ബിസിനസുകളുടെ ഡിജിറ്റല്‍ നവീകരണത്തിന് ഉത്തേജനം നല്‍കുമെന്നും ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍ പറഞ്ഞു.

Content Highlights: airtel and google cloud join hands providing G suite

Content Highlights: