ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Photo: Vivo
Photo: Vivo

വിവോ വൈ15എസ് (2021) ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സിംഗപൂരിലാണ് ഈ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണുള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ എഡിഷനാണിതില്‍. രണ്ട് നിറങ്ങളിലെത്തുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 

10,990 രൂപയാണ് വിവോ വൈ15 എസിന്റെ മൂന്ന് ജിബി റാം, 32 ജിബി സ്‌റ്റോറേജ് പതിപ്പിന് വില. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീന്‍ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. വിവോ ഇന്ത്യ ഇ സ്‌റ്റോറിലും വിവിധ റീടെയില്‍ സ്‌റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും. 

നവംബറിലാണ് വിവോ വൈ15എസ് സിംഗപ്പൂരില്‍ അവതരിപ്പിച്ചത്. 179 സിംഗപ്പൂര്‍ ഡോളറായിരുന്നു ഇതിന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. ഇത് ഏകദേശം 10000 രൂപ വരും. 2015 ല്‍ വിവോ വൈ15എസ് എന്ന പേരില്‍ മറ്റൊരു ഫോണ്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 

ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 11.1 ഇന്റര്‍ഫെയ്‌സ് ആണ് വിവോ വൈ15എസിലുള്ളത്. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1600 പിക്‌സല്‍ ) ഐപിഎസ് ഡിസ്‌പ്ലേ, 20:9 വീക്ഷണാനുപാതം, ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ പി35 പ്രൊസസര്‍, 3ജിബി റാം, എന്നിവയുണ്ട്. 

ഡ്യുവല്‍ കാമറയില്‍ 13 എംപി പ്രധാന സെന്‍സറും രണ്ട് എംപി മാക്രോ സെന്‍സറുമാണുള്ളത്. എട്ട് എംപിയാണ് സെല്‍ഫി ക്യാമറ. 

38 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുണ്ട് മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമുണ്ട്. 4ജി എല്‍ടിഇ, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണിതിന്. 

Content Highlights: vivo y5s launched in india 

Content Highlights: