6000 എംഎഎച്ച് ബാറ്ററി, 80 വാട്ട് ചാര്‍ജിങ്, വിവോ വൈ സീരീസില്‍ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

Photo: Vivo
Photo: Vivo

വിവോയുടെ പുതിയ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തി. വിവോ വൈ200 ജിടി,. വിവോ വൈ200 ടി, വിവോ വൈ200 ഫോണുകള്‍ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് വിവോ വൈ200 ജിടി, വിവോ വൈ200 ടിയിലും വിവോ വൈ200 ലും സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്പാണുള്ളത്.  മൂന്ന് ഫോണുകളിലും 6000 എംഎഎച്ച് ബാറ്ററിയും 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്. അതേസമയം ഇന്ത്യയില്‍ വില്‍ക്കുന്ന വിവോ വൈ200 ല്‍ ചില മാറ്റങ്ങളുണ്ട്. 

വിവോ വൈ200 ജിടി സവിശേഷതകള്‍

6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേയുമായാണ് വിവോ വൈ200 ജിടി അവതരിപ്പിച്ചിരിക്കുന്നത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനില്‍ 4500 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കും. ഒറിജിന്‍ ഒഎസ് 4 ലാണ് വിവോ വൈ200 ജിടിയുടെ പ്രവര്‍ത്തനം. കര്‍വ്ഡ് ഡിസ്‌പ്ലേയാണിതിന്. സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 12 ജിബി റാം ഉണ്ട്. 

ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണിതില്‍. ഇതില്‍ 50 എംപി പ്രൈമറി സെന്‍സര്‍ വരുന്നു. രണ്ട് മെഗാപിക്‌സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. 16 എംപി സെന്‍സറാണ് ഫ്രണ്ട് ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. 512 ജിപി യുഎഫ്എസ് 2.2 സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഐപി 64 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ഉണ്ട്.

6000 എംഎഎച്ച് ബാറ്ററിയില്‍ 60 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്. 194.6 ഗ്രാം ആണ് ഭാരം.

വിവോ വൈ200 ടി, വിവോ വൈ200 സവിശേഷതകള്‍

ഇവ രണ്ടും ഡ്യുവല്‍ സിം ഫോണുകളാണ്. 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് വിവോ വൈ200 ടിയില്‍. 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റുള്ള എല്‍സിഡി സ്‌ക്രീന്‍ ആണിതില്‍. അതേസമയം വിവോ വൈ200 ന് 6.78 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ്. 130 ഹെര്‍ട്‌സ് നോര്‍മല്‍ റിഫ്രഷ് റേറ്റും, 300 ഹെര്‍ട്‌സ് ഗെയിം മോഡ് റിഫ്രഷ് റേറ്റുമുണ്ട്. 

രണ്ട് ഫോണുകളിലും സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 പ്രൊസസര്‍ ചിപ്പാണ്. അഡ്രിനോ 710 ജിപിയുവും ഫോണുകളിലുണ്ട്. 12 ജിബി വരെ റാമുള്ള ഫോണുകളില്‍ 512 ജിബി വരെ സ്‌റ്റോറേജുണ്ട്.

വൈ200 ടി, വൈ200 ഫോണുകളില്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 50 എംപി പ്രൈമറി സെന്‍സറും രണ്ട് എംപി സെക്കന്‍ഡറി സെന്‍സറും ആണിതില്‍. 8 എംപിയുടെ സെല്‍ഫി ക്യാമറയും ഈ ഫോണുകള്‍ക്കുണ്ട്. 

വിവോ വൈ 200 ല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഐപി 64 റേറ്റിങുമുണ്ട്. വിവോ വൈ200 ടിയ്ക്ക് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഉള്ളത്. രണ്ട് ഫോണുകളിലും 6000 എംഎഎച്ച് ബാറ്രറിയാണ്. 44 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്്.  വിവോ വൈ200 ടിയ്ക്ക് 194.6 ഗ്രാമും വിവോ വൈ200 ന് 190 ഗ്രാമും ആണ് ഭാരം. 
 ‌

വില

വിവോ വൈ200 ജിടി

  1. വിവോ വൈ200 ജിടി (8ജിബി+128 ജിബി)- 1599 യുവാന്‍ (18000 രൂപ)
  2. വിവോ വൈ200 ജിടി (8ജിബി+256 ജിബി)- 1799 യുവാന്‍ (20000 രൂപ)
  3. വിവോ വൈ200 ജിടി (12ജിബി+256 ജിബി)- 1999 യുവാന്‍ (23000 രൂപ)
  4. വിവോ വൈ200 ജിടി (12ജിബി+512 ജിബി)- 2299 യുവാന്‍ (26000 രൂപ)

വൈ200 ടി

  1. വിവോ വൈ200 ടി (8ജിബി+128 ജിബി) - 1199 യുവാന്‍ (13000 രൂപ)
  2. വിവോ വൈ200 ടി (8ജിബി+256 ജിബി) - 1299 യുവാന്‍ (14000 രൂപ)
  3. വിവോ വൈ200 ടി (12ജിബി+256 ജിബി) - 1499 യുവാന്‍ (16000 രൂപ)
  4. വിവോ വൈ200 ടി (12ജിബി+512 ജിബി) - 1699 യുവാന്‍ (18000 രൂപ)

വൈ200

  1. വിവോ വൈ200  (8ജിബി+128 ജിബി) - 1599 യുവാന്‍ (1800 രൂപ)
  2. വിവോ വൈ200  (8ജിബി+256 ജിബി) - 1799 യുവാന്‍ (20000 രൂപ)
  3. വിവോ വൈ200  (12ജിബി+256 ജിബി) - 1999 യുവാന്‍ (23000 രൂപ)
  4. വിവോ വൈ200  (12ജിബി+512 ജിബി) - 2299 യുവാന്‍ (26000 രൂപ)

വിവോ വൈ200 കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് 21999 രൂപയായിരുന്നു വില. എന്നാല്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണിന്റെ ഫീച്ചറുകള്‍ വ്യത്യാസമുണ്ട്.
 

Content Highlights: Vivo Y200 GT Vivo Y200 Vivo Y200t launched