50 എംപി ക്യാമറകള്‍, 80 വാട്ട് ചാര്‍ജിങ് ; വിവോ എസ്19, എസ് 19 പ്രോ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

Photo: Vivo
Photo: Vivo

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. വിവോ എസ്19, വിവോ എസ്19 പ്രോ എന്നിവയാണ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. 50 എംപി റിയര്‍ ക്യാമറകളും, സെല്‍ഫി ക്യാമറകളുമുള്ള ഫോണ്‍ ആണിത്. 80 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ്4 ആണിതില്‍. 2023 ഡിസംബറില്‍ പുറത്തിറക്കിയ വിവോ എസ്18 ലൈനപ്പിന്റെ പിന്‍ഗാമികളാണ് വിവോ എസ്19 സീരീസ്.

സവിശേഷതകള്‍

വിവോ എസ്19നും എസ്19 പ്രോയ്ക്കും 6.78 ഇഞ്ച് 1.5 കെ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഇതിന് 4500 നിറ്റ്‌സ് വരെ ഉയര്‍ന്ന ബ്രൈറ്റ്‌നെസ് ലഭിക്കും. ബേസ് മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍3 പ്രൊസസറും പ്രോ മോഡലില്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 9200+ പ്രൊസസറുമാണുള്ളത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസിലാണ് ഫോണുകളുടെ പ്രവര്‍ത്തനം. 

ക്യാമറയിലേക്ക് വന്നാല്‍, വിവോ എസ്19 ല്‍ 50 എംപി ഒംനിവിഷന്‍ ഒവി50ഇ പ്രൈമറി സെന്‍സറും, എട്ട് എംപി സെക്കന്ററി സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും. പ്രോ മോഡലില്‍ 50 എം സോണി ഐഎംഎക്‌സ് 921 പ്രൈമറി സെന്‍സറും 50 എംപി ടെലിഫോട്ടോ ക്യാമറയും 8എംപി വൈഡ് ആംഗിള്‍ സെന്‍സറുമുള്ള ട്രിപ്പിള്‍ ക്യാമറയുമാണുള്ളത്. സെല്‍ഫിയ്ക്കായി രണ്ട് ഫോണുകളിലും 50 എംപി സെന്‍സര്‍ നല്‍കിയിരിക്കുന്നു. 

ഇരു ഫോണുകളിലും 80 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 6000 എംഎഎച്ച് ബാറ്ററിയാണ് വിവോ എസ്19 ല്‍, പ്രോ വേരിയന്റില്‍ 5500 എംഎഎച്ച് ബാറ്ററിയാണുള്ളത്. 5ജി കണക്ടിവിറ്റിയുള്ള ഫോണുകളാണിവ. ടൈപ്പ് സി സ്ലോട്ടും, എന്‍എഫ്‌സി സൗകര്യവും ഫോണുകളിലുണ്ട്. 

വില

വിവോ എസ്19 ന്റെ എട്ട് ജിബി- 256 ജിബി വേരിയന്റിന് വില 2499 യുവാനും (ഏകദേശം 28800 രൂപ) 16 ജിബി+512 ജിബി പതിപ്പിന് 3299 യുവാനും (ഏകദേശം 38000 രൂപ) ആണ് വില. 

വിവോ എസ്19 പ്രോയുടെ ബേസ് മോഡലായ 8 ജിബി + 256 ജിബി പതിപ്പിന് 3299 യുവാന്‍ (ഏകദേശം 38000 രൂപ), 16 ജിബി+512 ജിബി പതിപ്പിന് 3999 യുവാന്‍ (ഏകദേശം 46100 രൂപ) എന്നിങ്ങനെയാണ് വില.
 

Content Highlights: vivo s19, vivo s19 pro smartphones launched