എതിരാളികൾക്കൊരു വെല്ലുവിളിയാവുമോ? സാംസങ് ഗാലക്സി എസ് 26 ഫെബ്രുവരി 25-ന് എത്തും- റിപ്പോർട്ട്

#Technology Desk
സാംസങ് ഗാലക്‌സി എസ്25 സീരീസ് ഫോണുകള്‍ |ഫോട്ടോ:AP
സാംസങ് ഗാലക്‌സി എസ്25 സീരീസ് ഫോണുകള്‍ |ഫോട്ടോ:AP

സാംസങ്ങിന്റെ പുതിയ ഗാലക്സി എസ് 26 ഫെബ്രുവരി 25-ന് പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. സാംസങ് വർഷംതോറും നടത്താറുള്ള അൺപാക്ക്ഡ് പരിപാടി ഈ തീയതിയിലാണ് സാൻഫ്രാൻസിസ്കോയിൽ നടക്കുന്നത്. അൺപാക്ഡ് ഇവന്റിലാണ് കമ്പനിയുടെ പ്രധാനപ്പെട്ട ഉത്പന്നങ്ങൾ സാംസങ് അവതരിപ്പിക്കാറുള്ളത്. ഈ വർഷം ഗാലക്സി എസ് 26 അൾട്ര ഉൾപ്പെടെ പുതിയ ഗാലക്സി എസ് സീരീസ് സ്മാർട്ഫോണുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആൻഡ്രോയിഡ് സ്മാർട്ഫോണുകളിൽ ഏറ്റവും മികച്ച ഫീച്ചറുകളും അനുഭവവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്മാർട്ഫോണുകളാണ് സാംസങ് എസ് സീരീസിലേത്. ഐഫോൺ സീരീസുകളും പിക്സൽ ഫോണുകളുമാണ് വിപണിയിലെ പ്രധാന എതിരാളികൾ.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സ്മാർട്ഫോൺ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ തങ്ങളുടെ ഫോണുകളിൽനിന്ന് കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്ന സമയത്താണ് സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയിലെത്തുന്നത്. ആൻഡ്രോയിഡ് സ്മാർട്ഫോണുകളിൽ ഏറ്റവും മികച്ച ഫീച്ചറുകളും അനുഭവവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്മാർട്ഫോണുകളാണ് സാംസങ് എസ് സീരീസിലേത്. ഐഫോൺ സീരീസുകളും പിക്സൽ ഫോണുകളും വിപണിയിലെ പ്രധാന എതിരാളികളാണ്.

എന്തെല്ലാം മാറ്റം?

ഫോണിന്റെ ബാഹ്യരൂപകല്പനയുടെ കാര്യത്തിൽ മുൻ വർഷത്തേതിൽനിന്ന് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും എഐ അധിഷ്ഠിത ഫീച്ചറുകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എതിരാളികളിൽനിന്ന് സാംസങ്ങിനെ ശക്തമാക്കുന്നത് എഐ അധിഷ്ഠിത ഫീച്ചറുകളാണ്. എഐ കൂടുതൽ കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങൾ പുതിയ മോഡലിൽ പരീക്ഷിച്ചേക്കാം.

ബാർസലോണയിൽ മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഗാലക്സി 26 സീരീസ് അവതരിപ്പിക്കാൻ സാംസങ് തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്. അതേസമയം സാധാരണ ജനുവരിയിൽ നടത്താറുള്ള പരിപാടി അസാധാരണമായി വൈകിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

Content Highlights: Samsung Galaxy S26 is Coming: Is it Better than iPhone and Pixel?