മൂന്ന് വർഷം 5G കണക്ടിവിറ്റി, OTT, കാൻവ, ക്ലൗഡ് സ്റ്റോറേജ്; 10,000 രൂപയുടെ പ്ലാനുമായി Jio

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

10,000 രൂപയുടെ മൂന്ന് വർഷത്തെ അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. ഒരൊറ്റ റീചാർജിലൂടെ ഉപയോക്താക്കൾക്ക് മൂന്ന് വർഷത്തേക്ക് തടസമില്ലാത്ത 5G കണക്റ്റിവിറ്റിയും ജിയോ ഹോട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും 12 മാസ്‌ത്തെ കാൻവ പ്രോ ലൈറ്റും ക്ലൗഡ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നതാണ് പ്ലാൻ.

എങ്ങനെ ലഭ്യമാകും

10,000 രൂപയുടെ 3 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ 2026 നവംബർ 7 മുതൽ രാജ്യവ്യാപകമായി ലഭ്യമാകുമെന്നും ജിയോ വ്യക്തമാക്കുന്നു. MyJio ആപ്പ്, ഔദ്യോഗിക Jio.com പോർട്ടൽ, അംഗീകൃത ജിയോ സ്റ്റോറുകൾ, റീട്ടെയിൽ ഔറ്റ്ലെറ്റുകൾ, രാജ്യത്തുടനീളമുള്ള റീചാർജ് പോയിന്റുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യാം. ഇടയ്ക്കിടെയുള്ള റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാം. 36 മാസത്തേക്ക് നിലവിലെ താരിഫ് നിരക്കുകളും ആനുകൂല്യങ്ങളും നിലനിർത്താം എന്നതും ഈ പ്ലാനിന്റെ സവിശേഷതയാണ്.

പ്ലാൻ വാഗ്ദാനം ചെയ്യുന്നത് എന്തെല്ലാം?

3 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ തിരഞ്ഞെടുക്കുന്ന വർക്ക് ലഭിക്കുന്നത് ഇവയാണ്:

  • വോയ്സ് കോളുകൾ 3 വർഷത്തേക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും തീർത്തും അൺലിമിറ്റഡ്
  • പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ
  • അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസ്
  • എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്
  • വാലിഡിറ്റി കാലയളവ്: 3വർഷം

പ്രീമിയം ഡിജിറ്റൽ സേവനങ്ങൾ

  • ജിയോഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ്
  • കാൻവ പ്രോ ലൈറ്റ് (Canva Pro Lite): ഡിസൈൻ ടെംപ്ലേറ്റുകൾ, അസറ്റുകൾ, ക്രിയേറ്റീവ് പ്രൊഡക്റ്റിവിറ്റി ടൂളുകൾ എന്നിവയിലേക്ക് 12 മാസത്തെ ആക്‌സസ്.
  • JioAICloud സ്റ്റോറേജ്: രേഖകൾ, ഫോട്ടോകൾ, ഫയലുകൾ എന്നിവയ്ക്കായി 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്.

പ്ലാൻ വിശദാംശങ്ങൾ

വില | Rs 10,000

വാലിഡിറ്റി | 3 വർഷം

വോയ്‌സ് കോളുകൾ | അൺലിമിറ്റഡ്

പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ | 2.5 GB / ദിവസം

5G കണക്റ്റിവിറ്റി | അൺലിമിറ്റഡ് 5G ഡാറ്റ

SMS | 100 SMS / ദിവസം

OTT വിനോദം | JioHotstar Mobile + Hollywood

പ്രൊഡക്റ്റിവിറ്റി | 12-മാസത്തെ Canva Pro Lite

ക്ലൗഡ് സ്റ്റോറേജ് | 50 GB JioAICloud storage

Content Highlights: Offers 3 years of uninterrupted connectivity for Rs 10,000 starting November 7, 2026., Includes 2.5 GB high-speed daily data, unlimited 5G access, and 100 SMS per day., Bundles digital perks like JioHotstar Mobile, Canva Pro Lite, and 50 GB JioAICloud storage., Protects users from periodic tariff hikes with a single upfront payment.