ഒരിടവേളയ്ക്ക് ശേഷം ഷാവോമി തിരിച്ചെത്തുന്നു, റെഡ്മി നോട്ട് 14 എസ്ഇ ഇന്ത്യന്‍ വിപണിയിലേക്ക്

REDMI NOTE 14 SE | Photo: Xiaomi
REDMI NOTE 14 SE | Photo: Xiaomi

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിപണിയിലേക്ക് തിരികെയെത്തുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി. പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണായ റെഡ്മി നോട്ട് 14ഇ 5ജിയുമായാണ് ഷാവോമി എത്തുന്നത്. ജൂലായ് 28 നാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. റെഡ്മി നോട്ട് 14 5ജിയില്‍ മാറ്റങ്ങള്‍ വരുത്തിയ പതിപ്പാണിതെന്നാണ് കരുതുന്നത്. 

നേരത്തെ 2022 ല്‍ റെഡ്മി നോട്ട് 10എസ് റീബ്രാന്‍ഡ് ചെയ്ത് റെഡ്മി നോട്ട് 1 എസ്ഇ ഷാവോമി അവതരിപ്പിച്ചിരുന്നു. പിന്നീട് ഷാവോമി പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നതിന്റെ എണ്ണം കുറച്ചു. പല റെഡ്മി മോഡല്‍ ഫോണുകളും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് കാരണം. പിന്നീട് പ്രീമിയം സെഗ്മെന്റിലായി കമ്പനിയുടെ ഇടപെടല്‍. 

റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിവയാണ് ഷാവോമി ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച നോട്ട് മോഡല്‍ സ്മാര്‍ട്‌ഫോണുകള്‍. 18999 രൂപയിലാണ് ഈ സീരിസിന്റെ വില തുടങ്ങുന്നത്. പുറത്തിറക്കാനിരിക്കുന്ന റെഡ്മി നോട്ട് 14 എസ്ഇ മോഡലിന് ഇതിനേക്കാള്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

6.67 ഇഞ്ച് 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേയാണ് പുതിയ നോട്ട് 14 എസ്ഇയ്ക്ക്. കോണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ടാവും. 2100 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ്, മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7025 അള്‍ട്രാ പ്രൊസസര്‍, 5110 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാവും.

ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ഇതില്‍. ഡോള്‍ബി അറ്റ്‌മോസ് സൗകര്യമുള്ള ഡ്യുവല്‍ സ്പീക്കറും പ്രതീക്ഷിക്കാം. ഫോണിലെ പ്രധാന ക്യാമറ 50 എംപി സോണി എല്‍വൈടി 600 സെന്‍സര്‍ ആയിരിക്കും. 

Content Highlights: Xiaomi`s Redmi Note 14 5G is launching July 28th in India!