സ്‌നാപ്ഡ്രാഗൺ 4 ജെന്‍ 2, 5160 mAh ബാറ്ററി; റെഡ്മി 14 ആര്‍ 5 ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

റെഡ്മി 14 ആര്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 4 ജെന്‍ 2 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണിത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്‌റ്റോറേജും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഷവോമിയുടെ ഹൈപ്പര്‍ ഒഎസ് യുഐ ആണുള്ളത്. 18 വാട്ട് ചാര്‍ജിങ് സാധ്യമായ ഫോണില്‍ 5160 എംഎഎച്ച് ബാറ്ററിയാണുള്ളത്. റെഡ്മി 13 ആര്‍ ന്റെ പിന്‍ഗാമിയായ ഈ ഫോണില്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
റെഡ്മി 14 ആര്‍ വില
റെഡ്മി 14 ആര്‍ 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 1,099 യുവാന്‍(ഏകദേശം 13,000 രൂപ) മുതല്‍ ആരംഭിക്കുന്നു. 6ജിബി+128 ജിബി, 8 ജിബി+ 128 ജിബി എന്നീ ഓപ്ഷനുകളും ഫോണിനുണ്ടഡ് ഇവയ്ക്ക് യഥാക്രമം 1499 യുവാന്‍ ( ഏകദേശം 17700 രൂപ), 1699 യുവാന്‍ ( ഏകദേശം 20100 രൂപ) എന്നിങ്ങനെയാണ് വില. ഇവ കൂടാതെ 8 ജിബി + 256 ജിബി വേരിയന്റും റെഡ്മി 41 ആര്‍ നുണ്ട്. ഇതിന് 1899 യുവാന്‍ (22500 രൂപയാണ് വില.)
ഡീപ്പ് ഓഷ്യന്‍ ബ്ലൂ, ലാവെന്‍ഡര്‍, ഒലിവ് ഗ്രീന്‍, ഷാഡോ ബ്ലാക്ക്, എന്നീ നിറങ്ങളില്‍ വില്‍പനയ്‌ക്കെത്തുന്ന ഫോണ്‍ ചൈനയില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വില്‍ക്കുക. ഇന്ത്യ ഉള്‍പ്പടെ മറ്റ് വിപണികളില്‍ ഫോണ്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.
റെഡ്മി 14 ആര്‍ സവിശേഷതകള്‍
നാനോ ഡ്യുവല്‍ സിം ഉപയോഗിക്കുന്ന റെഡ്മി 14ആര്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.68 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്‌ക്രീന്‍ ആണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 600 നിറ്റ്‌സ് ആണ് പരമാവധി ബ്രൈറ്റ്‌നെസ്, 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്സെറ്റാണ് ഹാന്‍ഡ്സെറ്റിന്റെ കരുത്ത്.
കമ്പനി പറയുന്നതനുസരിച്ച്, ഹാന്‍ഡ്സെറ്റില്‍ 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും വ്യക്തമാക്കാത്ത സെക്കന്‍ഡറി സെന്‍സറും സജ്ജീകരിച്ചിരിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. മുന്‍വശത്ത് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചിലാണ് ക്യാമറ.
5ജി, 4ജി, എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്‌സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകളാണ്. ബയോമെട്രിക് ഓതന്റിക്കേഷനായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ട്. 18W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,160mAh ബാറ്ററിയാണ് റെഡ്മി 14R-ല്‍ സജ്ജീകരിച്ചിരിക്കുന്നത്.
Content Highlights: Redmi 14R, powered by Snapdragon 4 Gen 2, is launched in China. It features 8GB RAM, 256GB storage