10,499 രൂപ, 50 എംപി ട്രിപിള്‍ ക്യാമറ; ലാവ ബ്ലെയ്‌സ് പ്രോ പുറത്തിറക്കി

Photo: Lava
Photo: Lava

കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട്  ഫോണ്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ ഏറ്റവും പുതിയ മോഡല്‍ ലാവ ബ്ലെയ്‌സ് പ്രോ അവതരിപ്പിച്ചു. അവതരണവേളയില്‍ ബ്രാന്‍ഡ് അംബാസിഡറായി സിനിമാതാരം കാര്‍ത്തിക് ആര്യ രംഗത്തെത്തി. സ്‌റ്റൈലിഷ് രൂപകല്പനയില്‍ 6 എക്‌സ് സൂം, 50 എംപി ട്രിപിള്‍ ക്യാമറ തുടങ്ങിയ നിരവധി സവിഷേതകളുമായാണ്  ലാവ ബ്ലെയ്‌സ് പ്രോ എത്തുന്നത്. ഡെമോ അറ്റ് ഹോം സേവനവും ഇതോടൊപ്പം ബ്ലെയ്‌സ് പ്രോയ്ക്കു വേണ്ടി അവതരിപ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്‌സ് വിഭാഗം മേധാവി തേജീന്ദര്‍  സിങ് പറഞ്ഞു.

10,499 രൂപ വിലയുള്ള ബ്ലെയ്‌സ് പ്രോ ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോള്‍ഡ് എന്നീ  നാലു നിറങ്ങളിലായാണ്  അവതരിപ്പിച്ചിട്ടുള്ളത്. ഫ്‌ലിപ്കാര്‍ട്ട്, ലാവ ഇ-സ്റ്റോര്‍, റീട്ടെയില്‍ സ്റ്റോറുകള്‍  എന്നിവിടങ്ങളില്‍  ലാവ ബ്ലെയ്‌സ് പ്രോ ലഭ്യമാകും. ഈ മേഖലയില്‍  ഇതാദ്യമായി വാതില്‍പ്പടിക്കല്‍  സേവനമെത്തിക്കുന്ന ഫ്രീ സര്‍വീസ്  അറ്റ് ഹോമും ലാവ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: Lava Unveils the Stunning Smartphone Blaze Pro