ലാവ അഗ്‌നി 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; സവിശേഷതകള്‍ അറിയാം

ഇന്ത്യന്‍ സ്മാർട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആയ ലാവ അഗ്‌നി 5ജി അവതരിപ്പിച്ചു. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 810 പ്രൊസസറില്‍ എട്ട് ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണ് ഫോണിനുള്ളത്.
മികച്ച ഫോട്ടോഗ്രഫി അനുഭവം നല്കുന്നതിന് 64 എംപി പ്രൈമറി ക്യാമറ, 5 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കായി 16 എംപി മുന്‍ക്യാമറയുമുണ്ട്. അള്‍ട്രാ എച്ച്ഡി, അള്‍ട്രാ വൈഡ്, സൂപ്പര്‍ നൈറ്റ്, പ്രോ മോഡ്, എഐ മോഡ് തുടങ്ങിയ പത്ത് ഇന്‍ബില്റ്റ് ക്യാമറ മോഡുകളാണ് ക്യാമറയിലുള്ളത്.
30 വാട്ട് സൂപ്പര്‍ഫാസ്റ്റ് ചാര്‍ജര്‍ 90 മിനിറ്റിനുള്ളില്‍ 5000 എംഎഎച്ച് ബാറ്ററിക്ക് ഫുള്‍ ചാര്‍ജ് നല്‍കും. 90Hz റിഫ്രഷ് റേറ്റുഉള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഐപിഎസ് പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയാണ് ഫോണിന്. സ്‌ക്രീനില്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. 0.034 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ സജ്ജമാവുകയും, 0.22 സെക്കന്‍ഡിനുള്ളില്‍ ഫേസ് അണ്‌ലോക്ക് ചെയ്യുകയും ചെയ്യുന്ന സൈഡ് മൗണ്ടഡ് അള്‍ട്രാ ഫാസ്റ്റ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്കും ഫോണിന്റെ സവിശേഷതയാണ്.
2021 നവംബര്‍ 18 മുതല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടെയും പുതിയ ലാവ അഗ്‌നി 5ജി ലഭ്യമാകും. വില 19,999. നവംബര്‍ 9 മുതല്‍ നവംബര്‍ 17 വരെ ഉപയോക്താക്കള്‍ക്ക് ലാവ ഇ-സ്റ്റോറിലും ആമസോണിലും 500 രൂപ രൂപ അടച്ച് പ്രീബുക്കിങ് ചെയ്യാം. പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക് 2000 രൂപ കിഴിവില്‍ 17,999 രൂപക്ക് ഫോണ്‍ ലഭിക്കും. ലാവ ഇ-സ്റ്റോറില്‍ നിന്നും ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം.
സാങ്കേതിക മേഖലയില്‍ ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും നേടാനാവുന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു ഫോണാണ് അഗ്‌നി 5ജിയെന്ന് ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനില്‍ റെയ്‌ന പറഞ്ഞു.
Content Highlights: lava launched 5g smartphone features
Content Highlights: