ടെക് ലോകത്തെ ഞെട്ടിക്കാൻ സാംസങ്; വരുന്നത് കമ്പനിയുടെ ഏറ്റവും വിലയേറിയ ഫോൺ?

ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിലൊന്നാണ് സാംസങ് ഗാലക്‌സി സെഡ് ഫോള്‍ഡ് 6 സ്പെഷ്യൽ എഡിഷൻ. ലുക്കിലും പെർഫോമൻസിലും ഈ ഫോൺ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് സ്മാർഫോൺ ആരാധകർ. സാംസങ്ങിൻ്റെ ഏറ്റവും വിലയേറിയ സ്മാർട്ട് ഫോൺ ആയിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒക്ടോബർ 21-ന് ഗാലക്‌സി സെഡ് ഫോള്‍ഡ് 6 സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങുമെന്നാണ് വിവരങ്ങൾ. നേരത്തെ സെപ്റ്റംബർ 25-ന് ഫോണിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. സാംസങ്ങിൻ്റെ ഫോൾഡ് ഫോണുകളിൽ ഏറ്റവും കട്ടികുറഞ്ഞ ഫോൺ ആയിരിക്കുമിത്.
ഫോണിന് ഏകദേശം രണ്ട് ലക്ഷത്തിന് മുകളിൽ വിലവരുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയിലും ചെെനയിലുമായിരിക്കും ആദ്യഘട്ടത്തിൽ ഫോൺ എത്തുക. ഒന്നേമുക്കാൽ ലക്ഷം രൂപയോളമാണ് ഗാലക്‌സി സെഡ് ഫോള്‍ഡ് 6 ൻ്റെ നിലവിലെ വില. ഡിസ്പ്ലെയുടെ വലിപ്പത്തിലും ഗാലക്‌സി സെഡ് ഫോള്‍ഡ് 6 മായി സ്പെഷ്യൽ എഡിഷന് വ്യത്യാസമുണ്ടാകും. 200 എംപി ക്യാമറയും പ്രതീക്ഷിക്കുന്നുണ്ട്.
ഗാലക്‌സി സെഡ് ഫോള്‍ഡ് 6
നോട്ട്ബുക്ക് ശൈലിയിലിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആണിത്. സില്‍വര്‍ ഷാഡോ, പിങ്ക്, നേവി ബ്ലൂ, ക്രാഫ്റ്റഡ് ബ്ലാക്ക്, വെള്ള നിറങ്ങളിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്റുകളാണിതിനുള്ളത്. 12 ജിബി റാമുണ്ട്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 50 എംപി +12 എംപി+ 10 എംപി സെന്‍സറുകള്‍ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്.
Content Highlights: Galaxy Z Fold 6 Special Edition revealing soon