ഫോൾഡബിൾ ഐഫോണിന്റെ പേരെന്ത്? ചർച്ചയായി പുതിയ പേര്, ഫോൺ സെപ്റ്റംബറിൽ എത്തും

#ടെക്നോളജി ഡെസ്ക്
Representational Image | Photo: x.com/theapplehub
Representational Image | Photo: x.com/theapplehub

പുതിയ ഐഫോണുകൾ പുറത്തിറങ്ങാൻ ഇനിയും സമയമുണ്ട്. പതിവുപോലെ സെപ്റ്റംബറിൽ തന്നെയാവും ഐഫോൺ 18 സീരീസും ആദ്യ ഫോൾഡബിൾ ഐഫോണും പുറത്തിറങ്ങുക. കുറച്ചു വർഷങ്ങളായി ഐഫോൺ ഫോൾഡ് പുറത്തിറങ്ങിയേക്കുമെന്നും കമ്പനി അതിനുള്ള ശ്രമങ്ങളിലാണെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. ഇത്തവണ പക്ഷേ, ഫോൾഡബിൾ ഐഫോൺ പുറത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എങ്കിലും ഈ ഫോണിന് എന്തായിരിക്കും പേര് നൽകുകയെന്ന് വ്യക്തമല്ല.

പലവിധ പേരുകൾ ഫോൾഡബിൾ ഐഫോണുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിലുണ്ട്. അതിലൊന്നാണ് ഐഫോൺ ഫോൾഡ്. എന്നാൽ, പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത് മറ്റൊരു പേരാണ്, ഐഫോൺ അൾട്ര. പേരിന്റെ കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് ലഭിക്കണമെങ്കിൽ സെപ്റ്റംബർ വരെ കാത്തിരിക്കാതെ പറ്റില്ല. ഈ ഫോൾഡബിൾ ഫോൺ സിൽവർ വൈറ്റ്, ഡീപ്പ് നിറങ്ങളിലാവും പുറത്തിറങ്ങുകയെന്ന് മാക്ക് വേൾഡ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

സാധാരണ രീതിയിലാണെങ്കിൽ ഈ വർഷം 18 സീരീസിൽ ഐഫോൺ 18, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ 18ഇ, ഐഫോൺ അൾട്ര, ഐഫോൺ എയർ എന്നിങ്ങനെ ആകെ ആറ് ഐഫോണുകൾ പുറത്തിറങ്ങേണ്ടതാണ്. എന്നാൽ, പതിവിൽനിന്ന് മാറി സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾ മാത്രമേ ആപ്പിൾ പുറത്തിറക്കാൻ സാധ്യതയുള്ളൂ. ഐഫോൺ എയർ, ഐഫോൺ 18, ഐഫോൺ 18ഇ മോഡലുകൾ 2027-ലായിരിക്കും അവതരിപ്പിക്കുക.

Content Highlights: Apple is expected to launch its first-ever foldable iPhone alongside the iPhone 18 Pro series this September, potentially branded as the iPhone Ultra, while the standard iPhone 18 and Air models may be delayed until 2027.