സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3, 40 ദിവസം ചാർജ് ; വണ്‍പ്ലസ് പാഡ് 2 ഇന്ത്യന്‍ വിപണിയില്‍

വണ്‍പ്ലസിന്റെ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് പാഡ് 2, വണ്‍പ്ലസ് നോര്‍ഡ് 4, വാച്ച് 2ആര്‍, നോര്‍ഡ് ബഡ്‌സ് 3 പ്രോ എന്നിവയാണ് പുറത്തിറക്കിയത്. ക്വാല്‍കോമിന്റെ ഏറ്റവും ശക്തിയേറിയ മൊബൈല്‍ ചിപ്പ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 യില്‍ പ്രവര്‍ത്തിക്കുന്ന ടാബ് ലെറ്റാണ് വണ്‍പ്ലസ് പാഡ് 2.
2.1 ഇഞ്ചിന്റെ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 3കെ എല്‍സിഡി സ്‌ക്രീന്‍ ആണിതിന്. 900 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസും ലഭിക്കും. 3 കെ റസലൂഷനുള്ള ഡിസ്‌പ്ലേയ്ക്ക് ഡോള്‍ബി വിഷന്‍ പിന്തുണയുണ്ട്. 30 ഹെര്‍ട്‌സ്, 48 ഹെര്‍ട്‌സ്, 50 ഹെര്‍ട്‌സ്, 60 ഹെര്‍ട്‌സ്, 90 ഹെര്‍ട്‌സ്, 120 ഹെര്‍ട്‌സ്, 144 ഹെര്‍ട്‌സ് എന്നിങ്ങനെ റിഫ്രഷ്‌റേറ്റ് മാറ്റാനാവും. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഓഎസിലാണ് ടാബിന്റെ പ്രവര്‍ത്തനം.
ടെക്‌സ്‌ചേര്‍ഡ് ഫിനിഷോടുകൂടിയ മെറ്റല്‍ യുണിബോഡിയാണ് വണ്‍പ്ലസ് ടാബ് 2 ന്. അഡ്രിനോ 750 ജിപിയു ആണിതില്‍. 9510 എംഎഎച്ച് ബാറ്ററിയില്‍ 40 ദിവസത്തോളം സ്റ്റാന്റ്‌ബൈ മോഡില്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. വണ്‍പ്ലസ് സ്റ്റൈലോ 2 എന്ന സ്‌റ്റൈലസ് പെന്‍ ടാബില്‍ എഴുതുന്നതിനും വരയ്ക്കുന്നതിനുമായി ഉപയോഗിക്കാം. കൂടാതെ വണ്‍പ്ലസ് സ്മാര്‍ട്ട് കീബോര്‍ഡും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. 13 എംപി റിയര്‍ ക്യാമറയാണിതില്‍ ഫ്രണ്ട് ക്യാമറയിലെ സെന്‍സര്‍ ഏതാണെന്ന് വ്യക്തമല്ല. രണ്ട് ക്യാമറകളിലും ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. ഫേസ് അണ്‍ലോക്ക് ലഭ്യമാണ്.വൈഫൈ ഓപ്ഷന്‍ മാത്രമാണ് ഇതിനുള്ളത്.ചാര്‍ജ് ചെയ്യുന്നതിനും ഓഡിയോ ഡിവൈസുകള്‍ക്കും വേണ്ടി ടൈപ്പ് സി പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.
നിലവില്‍ നിംബസ് ഗ്രേ കളര്‍ ഓപ്ഷനാണ് ടാബിനുള്ളത്. 8ജിബി റാം+128 ജിബി സ്റ്റോറേജ് വേരിയന്റിന് 39999 രൂപയും 12 ജിബി റാം+256 ജിബി സ്റ്റോറേജ് വേരിയന്റിന് 42999 രൂപയുമാണ് വില. ടാബിനൊപ്പം ടൈപ്പ് സി കേബിളും,സൂപ്പര്‍വൂക്ക് പോസര്‍ അഡാപ്റ്ററും ലഭിക്കും.
Content Highlights: OnePlus Pad 2 launched in India, Tablet with Snapdragon 8 Gen 3, Pqwerful Tablet