പ്രെഡേറ്റര്‍ ഹെലിയോസ് 300; ശക്തിയേറിയ ഗെയിമിങ് ലാപ്‌ടോപുമായി ഏസര്‍

പുതിയ ഗെയിമിങ് ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഏസര്‍. ഉയര്‍ന്ന ഹാര്‍ഡ് വെയര്‍ ഫീച്ചറുകളോടുകൂടിയ പ്രെഡേറ്റര്‍ ഹെലിയോസ് 300 ലാപ്‌ടോപ്പാണ് പുറത്തിറക്കിയത്.
പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ എച്ച് സീരീസ് 4.6 ഗിഗാഹെര്‍ട്‌സ് വരെയുള്ള 8 കോര്‍സ് 16 ത്രെഡ് പ്രൊസസറുകള്‍, എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3070 ജിപിയു എന്നിവയാണ് പ്രഡേറ്റര്‍ ഹെലിയോ 300 ലാപ്‌ടോപ്പിന് ശക്തിപകരുന്നത്.
എഫ്എച്ച്ഡി ഐപിഎസ് 360 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, ക്യൂഎച്ച്ഡി ഐപിഎസ് 165 ഹെര്‍ട്‌സ് എന്നിങ്ങനെ രണ്ട് ഡിസ്‌പ്ലേ വേരിയന്റുകളുണ്ട്. തണ്ടര്‍ബോള്‍ട് 4 പോര്‍ട്ട്, ഹൈസ്പീഡ് ബൂസ്റ്റ്, ആകെ 1ടിബി ശേഷിയുള്ള പിസിഐഇ ഫോര്‍ത്ത് ജെനറേഷന്‍ എസ്എസ്ഡി എന്നിവ ലാപ്‌ടോപ്പിന് അസാധാരണമായ പ്രവര്‍ത്തനശേഷി നല്‍കുന്നു.
ഉന്നത നിലവാരമുള്ള ഗെയിമുകള്‍ പ്രവര്‍ത്തിപ്പിക്കാനും സ്ട്രീം ചെയ്യാനും വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണിത്. 129999 രൂപയാണ് ഇതിന് വില ആരംഭിക്കുന്നത്.
Content Highlights: