എല്ലാം എ.ഐ നിയന്ത്രിതം, കൊലയാളി ഡ്രോണുകൾ, കരസേന അപ്രസക്തം; മൂന്നാം ലോകയുദ്ധം എത്തിയോ?

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

2022-നും 2026-നും ഇടയിലുള്ള ആഗോള സാഹചര്യം യുദ്ധമുറകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പരമ്പരാഗതമായ സൈനിക ശക്തിയേക്കാൾ സാങ്കേതിക മേധാവിത്വത്തിനും തീരുമാനങ്ങൾ എടുക്കുന്നതിലെ വേഗതയ്ക്കും മുൻഗണന നൽകുന്ന ഒരു പുതിയ യുദ്ധകാലഘട്ടത്തിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. എഐ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിക്കലും ആക്രമണം നടത്തലും യുദ്ധതന്ത്രങ്ങളുടെ ഭാഗമായി മാറി. എഐ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോണുകളുൾപ്പെടെയുള്ള ആയുധങ്ങൾ യുദ്ധക്കളത്തിലേക്കെത്തി. യുക്രൈൻ-റഷ്യ യുദ്ധം, ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം എന്നീ രണ്ട് പ്രധാന സംഭവങ്ങൾ ആധുനിക യുദ്ധക്കളത്തെ ഒരു ഡിജിറ്റൽ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നു.

ഇതിനൊപ്പം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറും ആധുനിക യുദ്ധതന്ത്രങ്ങളിൽ രാജ്യത്തെ സൈനിക സംവിധാനങ്ങളും വേഗത്തിൽ ആഗോള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു എന്ന് തെളിയിച്ചു. ഉപഗ്രഹങ്ങളിൽനിന്നും നിരീക്ഷണ വിമാനങ്ങളിൽനിന്നുമുള്ള വിവരങ്ങൾ ക്രോഡീകരിച്ച് യുദ്ധസാഹചര്യത്തിൽ തീരുമാനമെടുക്കുന്ന തലത്തിലേക്ക് എഐ വളർന്നു എന്നതാണ് യുദ്ധതന്ത്രങ്ങളിലെ ഏറ്റവും വലിയ മാറ്റം. മനുഷ്യനെ യന്ത്രങ്ങൾ കൊല്ലുന്ന തീരുമാനമെടുക്കുന്ന തരത്തിലേത്ത് കാര്യങ്ങളെത്തി.

Content Highlights: Shift from traditional military power to AI-driven decision-making and speed., Drones have become the backbone of modern battlefields, accounting for 85% of attacks., The transition to 'Algorithmic Warfare' as seen in recent Middle Eastern conflicts., India's 'Operation Sindoor' lessons highlighting the need for network-centric warfare., The rise of low-cost, high-impact defense solutions like laser-based interceptors.

Continue reading