ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ വിക്ടര്‍ അക്‌സെല്‍സെനിന് കിരീടം

Photo: AP
Photo: AP

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ലോക ഒന്നാംനമ്പര്‍ താരമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്‍. പുരുഷ വിഭാഗം ഫൈനലില്‍ തായ്‌വാന്റെ ചോ ടിയന്‍ ചെന്നിന്റെ തകര്‍ത്താണ് അക്‌സെല്‍സെന്‍ കിരീടം നേടിയത്. 

മത്സരം വെറും 41 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-10, 21-12. സെമിയില്‍ ആന്റണി സിനിസുകയുടെ വെല്ലുവിളി മറികടന്നാണ് അക്‌സെല്‍സെന്‍ ഫൈനലിലെത്തിയത്. 

വനിതാവിഭാഗത്തില്‍ ചൈനയുടെ ചെന്‍ യുഫെയ് കിരീടം നേടി. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ രത്ചനോക് ഇന്റനോണിന്റെ വെല്ലുവിളി മറികടന്നാണ് യുഫെയ് കിരീടത്തില്‍ മുത്തമിട്ടത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-16, 18-21, 21-15

2020 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം യുഫെയ് നേടുന്ന ആദ്യ കിരീടമാണിത്. മത്സരം 74 മിനിറ്റ് നീണ്ടുനിന്നു. ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സിനുശേഷം ജൂണ്‍ 14 ഇന്‍ഡൊനീഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിക്കും.

Content Highlights: viktor axelsen, indonesia masters 2022, indonesia masters badminton, sports news, malayalam sports