യു.എസ്.ഓപ്പണ്‍ വനിതാ ഫൈനലില്‍ സ്വിയാടെക്-ജാബിയൂര്‍ പോരാട്ടം

Photo: twitter.com/usopen
Photo: twitter.com/usopen

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാവിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗാ സ്വിയാടെക് ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ നേരിടും. ഞായറാഴ്ച പുലര്‍ച്ചെ 1.30-നാണ് ഫൈനല്‍.

ആറാം സീഡ് ബലാറുസിന്റെ ആര്യനാ സബലെങ്കയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്വിയാടെക് ഫൈനലില്‍ക്കടന്നത്. പോളീഷ് താരത്തിന്റെ ആദ്യ യു.എസ്. ഓപ്പണ്‍ ഫൈനലാണിത്. രണ്ടുതവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ താരം മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഓപ്പണ്‍ യുഗത്തില്‍ യു.എസ്. ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതാ താരമെന്ന നേട്ടത്തോടെയാണ് ജാബിയൂര്‍ കിരീടപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. 

സെമിയില്‍ ഫ്രാന്‍സിന്റെ കാരോളിന ഗാര്‍ഷ്യയെ തോല്‍പ്പിച്ചു (6-1, 6-3). ജാബിയൂറിന് സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. നേരത്തേ വിംബിള്‍ഡണിന്റെ ഫൈനലില്‍ കടന്നിരുന്നു. എന്നാല്‍, കസാഖിസ്താന്റെ എലേന റൈബകിനയോട് തോറ്റു. ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ടുണീഷ്യന്‍ താരം മോഹിക്കുന്നത്. കടുത്തപോരാട്ടം അതിജീവിച്ചാണ് സ്വിയാടെക് ഫൈനലില്‍ക്കടന്നത്. ആദ്യസെറ്റ് നേടിയ ആര്യാനയ്‌ക്കെതിരേ ശക്തമായി തിരിച്ചടിച്ച് സ്വിയാടെക് ജയം പിടിച്ചെടുത്തു. എന്നാല്‍, ജാബിയൂറിന്റെ ജയം അനായാസമായിരുന്നു.

Content Highlights: us open 2022, ons jabeur, iga swiatek, nadal usopen, nadal tennis, sports news, nadal mathrubhumi