യു.എസ് ഓപ്പണ്‍; ആദ്യ മത്സരം ജയിച്ച് സെറീന, സിറ്റ്‌സിപാസ് തോറ്റ് പുറത്ത്

Photo: AFP
Photo: AFP

ന്യൂയോര്‍ക്ക്: ഇത്തവണത്തെ യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റോടെ വിരമിക്കല്‍ പ്രഖ്യാപിച്ച അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് ആദ്യ റൗണ്ടില്‍ ജയം. വനിതാ സിംഗിള്‍സില്‍ മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-3) പരാജയപ്പെടുത്തിയ സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ആറു തവണ ജേതാവായ താരത്തിന്റെ യുഎസ് ഓപ്പണ്‍ കരിയറിലെ 14 ടൂര്‍ണമെന്റുകളില്‍ നിന്നുള്ള 107-ാം ജയം കൂടിയായിരുന്നു ഇത്. 41-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നേട്ടം.

അതേസമയം പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് കൊളംബിയയുടെ ഡാനിയല്‍ ഇലാഹി ഗാലനോട് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. നാല് സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു തോല്‍വി (0-6, 1-6, 6-3, 5-7). ഡാനിയല്‍ ഇലാഹിയുടെ പൂര്‍ണ ആധിപത്യമായിരുന്നു മത്സരത്തില്‍.

Content Highlights: US Open 2022 Serena Williams cruises through opener Tsitsipas face shock