യു.എസ്. ഓപ്പണ്‍; നദാല്‍ രണ്ടാം റൗണ്ടില്‍

Photo: AP
Photo: AP

ന്യൂയോര്‍ക്ക്: സ്പാനിഷ് താരം റാഫേല്‍ നദാല്‍ യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്‌ട്രേലിയന്‍ താരം റിങ്കി ഹിജികാത്തയെ നാല് സെറ്റുകള്‍ (4-6, 6-2, 6-3, 6-3) നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നിറിയത്.

2019-ല്‍ ജേതാവായ ശേഷം ഇതാദ്യമായാണ് നദാല്‍ യു.എസ്. ഓപ്പണില്‍ മത്സരിക്കാനിറങ്ങിയത്. റിങ്കിക്കെതിരേ ആദ്യ സെറ്റ് നഷ്ടമായ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്.

Content Highlights: US Open 2022 Rafael Nadal wins 1st match