ഫ്രഞ്ച് ഓപ്പണ്‍: സാനിയ മിര്‍സ-ലൂസി റാഡെക്ക സഖ്യം പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- ലൂസി റാഡെക്ക സഖ്യത്തിന് തോല്‍വി. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ കോക്കോ ഗൗഫ്-ജെസ്സിക്ക പെഗ്യൂല സഖ്യത്തോട് തോറ്റാണ് സാനിയ-ലൂസി ജോഡി പുറത്തായത്. ലൂസി റാഡെക്ക ചെക്ക് റിപ്പബ്ലിക്ക് താരമാണ്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോ-ചെക്ക് ടീം പരാജയമേറ്റുവാങ്ങിയത്. സ്‌കോര്‍: 6-4, 6-3. ഇതോടെ വനിതാ ഡബിള്‍സിലെ ഇന്ത്യയുടെ കിരീട പ്രതീക്ഷ അവസാനിച്ചു. മത്സരത്തില്‍ ഗൗഫ്-ജെസിക്ക സഖ്യം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
നീണ്ട കരിയറില്‍ ഇതുവരെ സാനിയയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടാനായിട്ടില്ല. 2011-ല്‍ എലീന വെസ്‌നീനയ്‌ക്കൊപ്പം ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം. വനിതാ ഡബിള്‍സില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് സാനിയ.
Content Highlights: french open 2022, sania mirza, roland garros, womens doubles, sania in french open