ടോമി പോളിനെ തകര്‍ത്തു; ജോക്കോവിച്ചിന് 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍

മെല്‍ബണ്‍: 2023 ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പുരുഷ വിഭാഗം ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന സെമിയില്‍ അമേരിക്കയുടെ ടോമി പോളിനെ മറികടന്ന് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തന്റെ 10-ാം ഫൈനലുറപ്പിച്ചു. സ്‌കോര്‍: 7-5, 6-1, 6-2.
ആദ്യ സെറ്റിലെ കടുത്ത പോരാട്ടത്തിനു ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ ടോമി പോളിനെ നിഷ്പ്രഭനാക്കുന്നതായിരുന്നു ജോക്കോയുടെ പ്രകടനം. ഞായറാഴ്ചയാണ് ഫൈനല്‍. 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോ ലക്ഷ്യം വെയ്ക്കുന്നത്.
Content Highlights: Novak Djokovic pounds Tommy Paul to reach 10th Australian Open final