122 കിലോമീറ്റർ 12 മണിക്കൂറിൽ പിന്നിട്ടു; ലഡാക്ക് സിൽക്ക് റൂട്ട് അൾട്രാ മാരത്തൺ വിജയിച്ച് നവാങ് സെരിങ്

#സ്പോർട്സ് ഡെസ്ക്
നവാങ് സെരിങ് | Photo: instagram/ladakhmarathon
നവാങ് സെരിങ് | Photo: instagram/ladakhmarathon

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാരത്തണുകളിൽ ഒന്നായ ലഡാക്ക് സിൽക്ക് റൂട്ട് അൾട്രാ മാരത്തൺ വിജയിച്ച് നവാങ് സെരിങ്. ലഡാക്കുകാരനായ നവാങ് 12 മണിക്കൂറും 12 മിനിറ്റും 18 സെക്കന്റുമെടുത്താണ് 122 കിലോമീറ്ററുള്ള മാരത്തൺ പൂർത്തിയാക്കിയത്. മാരത്തണിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മത്സരം പൂർത്തിയാക്കിയെന്ന റെക്കോർഡും നവാങ് സ്വന്തമാക്കി.

ഉയർന്ന പ്രദേശങ്ങളിലെ കുറഞ്ഞ ഓക്‌സിജനെ അതിജീവിച്ചാണ് ഈ മാരത്തണിൽ ഓടേണ്ടത്. കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ഇതിൽ പങ്കെടുക്കാനാകൂ. നുബ്‌റ താഴ്‌വരയിലെ ക്യാഗർ ഗ്രാമത്തിൽ നിന്ന് ലേ വരെയാണ് മാരത്തണിൽ പിന്നിടേണ്ടത്.

ഫ്രാൻസിലെ യുടിഎംബി മത്സരങ്ങളിൽ പങ്കെടുത്തതാണ് റെക്കോർഡ് സമയത്തിനുള്ളിൽ കിരീടം ചൂടാൻ തന്നെ സഹായിച്ചതെന്ന് നവാങ് പറയുന്നു. ശരീരത്തിൽ കടുത്ത വേദനയും പേശീവലിവും ഉണ്ടായെങ്കിലും തനിക്ക് ക്ഷീണം തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Nawang Tsering won the Silk Route Ultrathe (SRU) Marathon with a record timing of 12:12:18s., He attributed his success to his experience running the difficult UTMB trail in France., Tsering overcame severe body pain and cramps across the 122km distance to secure victory., He strategically let competitors lead before catching up on steep elevations.