കുത്തിയൊഴുകുന്ന നദിയിലെ ഒരു ഗേറ്റില്‍ തൊട്ടില്ല; ആദത്തിന് കിട്ടിയ വെങ്കലം നഷ്ടമായി!

#ഉത്തരാഖണ്ഡില്‍ നിന്ന് സന്തോഷ് വാസുദേവ്‌
ആദം ഫൈനല്‍ മത്സരത്തിനിടെ | Photo: Mathrubhumi
ആദം ഫൈനല്‍ മത്സരത്തിനിടെ | Photo: Mathrubhumi

ഹല്‍ദ്വാനി: ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കയാക്ക് ക്രോസ് ഇനത്തില്‍ കേരളത്തിന് നിരാശ. എറണാകുളം സ്വദേശിയായ 16-കാരന്‍ ആദം മാത്യു സിബിക്ക് ആദ്യം വെങ്കല മെഡല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാലാമതെത്തിയ സര്‍വീസസ് താരം നവീന്‍ കുമാര്‍ അപ്പീല്‍ നല്‍കിയതോടെ ആദത്തിന്റെ മെഡല്‍ നഷ്ടമായി.  

കുത്തിയൊഴുകുന്ന നദിയില്‍ ബോട്ടുമായി ആറു ഗേറ്റുകള്‍ മറികടന്ന് പോകേണ്ട ആദം ഒരു ഗേറ്റില്‍ തൊട്ടില്ല എന്ന് വീഡിയോ റീപ്ലേയില്‍ കണ്ടതോടെയാണ് സര്‍വീസസിന്റെ അപ്പീല്‍ അനുവദിച്ചത്. ഇതുകാരണം അന്തിമ ഫലപ്രഖ്യാപനം മുക്കാല്‍ മണിക്കൂര്‍ വൈകി. 

ഈയിനത്തില്‍ മേഘാലയയുടെ വികാസ് റാണ സ്വര്‍ണം നേടി. ആദത്തിന്റെ പരിശീലകനായിരുന്ന അമിത് ഥാപ വെള്ളി നേടി.

Content Highlights: national games update