മുരളി ശ്രീശങ്കറിന് വെള്ളി; ലോങ് ജമ്പിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ

ഗ്ലാസ്‌ഗോ: 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടി മലയാളി താരം മുരളി ശ്രീശങ്കർ. പുരുഷന്മാരുടെ ലോങ് ജമ്പ് ഫൈനലിൽ 8.09 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്.
2022-ലെ ഗെയിംസിന് പിന്നാലെ 2026-ലും വെള്ളി നേടിയതോടെ, കോമൺവെൽത്ത് ഗെയിംസ് ലോങ് ജമ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര റെക്കോർഡും ശ്രീശങ്കർ സ്വന്തമാക്കി. ജമൈക്കയുടെ താജയ് ഗെയ്‌ലിനാണ് ഈ ഇനത്തിൽ സ്വർണം. സ്കോട്ട്ലൻഡിന്റെ സ്റ്റീഫൻ മക്കെൻസി 8.08 മീറ്റർ ദൂരത്തോടെ വെങ്കല മെഡൽ നേടി.
Content Highlights: Murali Sreeshankar secured a silver medal in the long jump at the 2026 Glasgow Commonwealth Games., He achieved a distance of 7.97 meters in the final., Sreeshankar became the first Indian to win two long jump medals in Commonwealth Games history., Tajay Gayle of Jamaica won the gold medal in this event.