മാഡ്രിഡ് ഗ്രാൻഡ് പ്രീ; അപകടമുനമ്പായി 'കാർ കില്ലർ' സർക്യൂട്ട്, ഡ്രൈവർമാർക്ക് ആശങ്ക

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡിൽ അരങ്ങേറാനിരിക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് വേദിയാകുന്ന പുതിയ 'മാഡ്രിംഗ് സർ' സർക്യൂട്ട് കടുത്ത ആശങ്ക ഉയർത്തുന്നു. ഈ സെമി-അർബൻ റേസിംഗ് ട്രാക്കിൽ അപകടങ്ങൾക്ക് സാധ്യതയേറെയാണെന്നാണ് ഫോർമുലാ വൺ ഡ്രൈവർമാർ ആശങ്ക പ്രകടിപ്പിക്കുന്നു. 'കാർ കില്ലർ' (കാറുകളുടെ കൊലയാളി) എന്ന പേരിലാണ് ഈ ട്രാക്ക് അറിയപ്പെടുന്നത്.
ഈ പുതിയ സർക്യൂട്ടിന്റെ സുരക്ഷയും ശേഷിയും പരിശോധിക്കാൻ ഫോർമുല ത്രീ ടീമുകൾക്കായി നടത്തിയ ടെസ്റ്റ് സെഷനിൽ 19 റെഡ് ഫ്ളാഗുകളാണ് ഉയർത്തപ്പെട്ടത്. നിരവധി അപകടങ്ങൾ നടന്ന ഈ സെഷനിൽ മൂന്ന് കാറുകളുടെ ചേസിസ് തകരുകയും സസ്പെൻഷനുകൾ ഒടിയുകയും ചെയ്തു. വലിയ തുകയുടെ കേടുപാടുകൾ തീർക്കാനുള്ള ബില്ലുകളുമായാണ് ഭൂരിഭാഗം ടീമുകളും മടങ്ങിയത്.
എഫ് വൺ കലണ്ടറിലെ ഏറ്റവും അപകടസാധ്യതയേറിയ സർക്യൂട്ടുകളിൽ ഒന്നാണിതെന്ന് ജോർജ്ജ് റസ്സൽ പ്രതികരിച്ചു. റേസിങ്ങിനിടെ റെഡ് ഫ്ളാഗ് ഉയരുമെന്ന് ഉറപ്പാണെന്ന് പിയറെ ഗാസ്ലി അഭിപ്രായപ്പെട്ടു. സിമുലേറ്ററിൽ ഡ്രൈവ് ചെയ്തപ്പോൾ എല്ലാ കോർണറുകളിലെയും ബാരിയറുകളിൽ കാർ ഇടിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
സിമുലേറ്ററിലേതുപോലെ യഥാർഥ ട്രാക്കിൽ ഡ്രൈവ് ചെയ്താൽ കുറച്ച് കാറുകൾ പൂർണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന് ഓസ്‌കാർ പിയാസ്ട്രി തമാശ രൂപേണ പറഞ്ഞു. സർക്യൂട്ട് ഭയപ്പെടുത്തുന്നതാണെന്നായിരുന്നു സെർജിയോ പെരസിന്റെ വാക്കുകൾ.
Content Highlights: Madrid is set to host a new Formula One Grand Prix on a semi-urban circuit., Drivers have labeled the track the 'Car Killer' due to extreme safety risks., Recent Formula 3 testing saw 19 red flags, severe chassis damage, and broken suspensions., F1 drivers including George Russell, Pierre Gasly, Oscar Piastri, and Sergio Perez voiced major concerns.