കോമൺവെൽത്ത് ഗെയിംസ് തുടങ്ങുംമുമ്പെ മെഡലുറപ്പിച്ച് ഇന്ത്യ; ബോക്സിങ്ങിൽ ലവ്ലിന സെമിയിൽ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നതിന് മുമ്പെ മെഡലുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 75 കിലോ വിഭാഗത്തിൽ ലവ്‌ലിന സെമി ഫൈനലിലേക്ക് മുന്നേറി. ഈ വിഭാഗത്തിൽ ബൈ ലഭിച്ചാണ് അസമിൽ നിന്നുള്ള ഒളിമ്പിക് മെഡൽ ജേതാവായ ലവ്‌ലിന സെമി ഫൈനലിലെത്തിയത്.
കോമൺവെത്ത് ഗെയിംസ് ബോക്‌സിങ് നിയമം അനുസരിച്ച് പരാജയപ്പെടുന്ന എല്ലാ സെമി ഫൈനലിസ്റ്റുകൾക്കും വെങ്കല മെഡൽ ലഭിക്കും. ജൂലായ് 31-ന് നടക്കുന്ന സെമിയിൽ ടുവാലുവിന്റെ ടാഫക്കിയാണ് ലവ്‌ലിനയുടെ എതിരാളി.
75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ അഞ്ച് ബോക്‌സർമാർ മാത്രമാണ് ഡ്രോയിലുണ്ടായിരുന്നത്. ഇതിൽ ലവ്‌ലിന ഉൾപ്പെടെ മൂന്ന് പേർ നേരിട്ട് അവസാന നാലിലേക്ക് മുന്നേറി. ശേഷിക്കുന്ന രണ്ട് പേർ ക്വാർട്ടർ ഫൈനൽ കളിക്കുകയും വിജയിക്കുന്ന താരം സെമിയിലെത്തുകയും ചെയ്യും.
Content Highlights: Lovlina Borgohain guarantees a medal before her first bout due to a direct bye., The 23rd Commonwealth Games are being hosted in Glasgow, Scotland., India's 124-member contingent begins full competition on July 31., All losing semifinalists in boxing receive a bronze medal.