വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്

Photo: Getty Images
Photo: Getty Images

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ ഏഴാം സീഡ് ജാസ്മിന്‍ പൗളീനിയെ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെജിക്കോവ കീഴടക്കിയത്. സ്‌കോര്‍: 6-2, 2-6, 6-4.

28-കാരിയായ താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍സ്ലാം നേട്ടവുമാണിത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്‌ക്കെതിരേ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു പൗളീനി. എന്നാല്‍ മൂന്നാം സെറ്റില്‍ മികവ് പുറത്തെടുത്ത ക്രെജിക്കോവ ജയം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു ക്രെജിക്കോവയുടെ ജയം.

സെമിയില്‍ കസാഖ്സ്താന്റെ നാലാം സീഡ് എലേനാ റൈബാക്കിനയെ അട്ടിമറിച്ചായിരുന്നു ക്രെജിക്കോവയുടെ ഫൈനല്‍ പ്രവേശനം.

Content Highlights: krejcikova defeats paolini 3-set thriller win wimbledon 2024 womens singles final