സ്വിസ് വലനിറച്ച് ഇന്ത്യ; ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് ജയം

#സ്പോർട്സ് ഡെസ്ക്
ഇന്ത്യൻ ടീമിന്റെ ​ഗോളാഘോഷം | X.com/@TheHockeyIndia
ഇന്ത്യൻ ടീമിന്റെ ​ഗോളാഘോഷം | X.com/@TheHockeyIndia

ചെന്നൈ: ജൂനിയർ ലോകകപ്പ് ഹോക്കിയിൽ പൂൾ ബി മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് ഇന്ത്യ. എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. പി.ആർ. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീമിന്റെ ലോകകപ്പിലെ മൂന്നാം ജയമാണിത്.

മന്‍മീത് സിങ്, ശര്‍ദനാന്ദ് തിവാരി എന്നിവര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍അര്‍ഷ് ദീപ് സിങ് ഒരു തവണ ലക്ഷ്യം കണ്ടു. രണ്ടാം മിനിറ്റിലും പതിനൊന്നാം മിനിറ്റിലുമാണ് മന്‍മീത് സിങ് വലകുലുക്കിയത്. 13,54 മിനിറ്റുകളില്‍ തിവാരിയും 28-ാം മിനിറ്റില്‍ അര്‍ഷ്ദീപ് സിങ്ങും സ്വിറ്റ്‌സര്‍ലന്‍ഡ് വല നിറച്ചു.

കഴിഞ്ഞ മത്സരത്തിൽ ഒമാനെ ഇന്ത്യ എതിരില്ലാത്ത 17 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ദിൽരാജ് സിങ് നാലുഗോളുകൾ നേടി. ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഉജ്ജ്വല ജയത്തോടെയാണ് ആതിഥേയരായ ഇന്ത്യ തുടങ്ങിയത്. ആദ്യമത്സരത്തിൽ ലാറ്റിനമേരിക്കൻ ടീം ചിലിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ഇന്ത്യ തകർത്തുവട്ടത്. ‌

Content Highlights: junior hockey world cup india beat switzerland