യു.എസ്. ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ മത്സരത്തിൽ യു.എസിന്റെ ടെയ്‍ലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം സ്വന്തമാക്കിയത്. ഈ വർഷത്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും താരം വിജയിച്ചിരുന്നു. സ്കോർ: (6–3,6–4, 7–5).
ആവേശം നിറഞ്ഞ ഫൈനലിൽ ആദ്യസെറ്റ് 6–3ന് സിന്നർ സ്വന്തമാക്കി. പിന്നീട്, മത്സരം കടുത്തെങ്കിലും 6–4ന് രണ്ടാംസെറ്റും ഇറ്റാലിയൻ താരംതന്നെ പിടിച്ചെടുത്തു. മൂന്നാം സെറ്റിൽ ഒരുഘട്ടത്തിൽ ഫ്രിറ്റ്സ് മുന്നിലെത്തി. എന്നാൽ, ലോക ഒന്നാംനമ്പർ താരത്തിൽ നിന്നും സെറ്റ് പിടിച്ചെടുക്കാൻ ഫ്രിറ്റ്സിനായില്ല. ഇതോടെ, 7-5 സ്കോറോടെ മൂന്നാംസെറ്റും യുഎസ് ഓപ്പൺ കിരീടവും സിന്നറിന് സ്വന്തം.
നേരത്തെ, ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിലെ പുരുഷ സിംഗിൾസ് ഫൈനലിൽ അന്ന് റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചായിരുന്നു സിന്നർ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞത്. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3.
Content Highlights: Jannik Sinner Beats Taylor Fritz In Straight Sets To Clinch US Open Title