അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ റിലേ ടീം

Photo: twitter.com/Media_SAI
Photo: twitter.com/Media_SAI

കാലി: കൊളംബിയ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ റിലേ ടീം. 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ വെള്ളിമെഡല്‍ സ്വന്തമാക്കി. 

ഏഷ്യന്‍ റെക്കോഡോടെയാണ് ഇന്ത്യ രണ്ടാമതെത്തിയത്. ഭരത് ശ്രീധര്‍, പ്രിയ മോഹന്‍, കപില്‍, രൂപാല്‍ ചൗധരി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. 3:17.76 മിനിറ്റില്‍ സംഘം മത്സരം പൂര്‍ത്തീകരിച്ചു. 

ചാമ്പ്യന്‍ഷിപ്പ് റെേേക്കാഡോടെ അമേരിക്ക ഈ ഇനത്തില്‍ സ്വര്‍ണം നേടി. 3:17.69 മിനിറ്റില്‍ അമേരിക്ക ഒന്നാമതെത്തി. ജമൈക്കയ്ക്കാണ് രണ്ടാം സ്ഥാനം. 2022 യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

Content Highlights: under 20 world athletics championship, indian under 20 relay team, world athletics championships