കോമൺവെൽത്ത് ഗെയിംസിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ; പാരാ പവർ ലിഫ്റ്റിങ്ങിൽ ഝണ്ഡു കുമാറിന് വെങ്കലം

ഝണ്ഡു കുമാര്‍ | Photo: PTI
ഝണ്ഡു കുമാര്‍ | Photo: PTI

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ. പാരാ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ഝണ്ഡു കുമാർ വെങ്കലം നേടി. പുരുഷൻമാരുടെ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് 28-കാരന്റെ നേട്ടം. ഇന്ത്യയുടെ മറ്റൊരു താരമായ സുധീർ ആറാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്.

ആദ്യ ശ്രമത്തിൽ 181 കിലോ ഉയർത്തിയ ഝണ്ഡു കുമാർ രണ്ടാം ശ്രമത്തിൽ 190 കിലോ ഉയർത്തി. എന്നാൽ 196 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിലൊതുങ്ങിയത്. ആകെ 130.9 പോയിന്റാണ് ഝണ്ഡുവിന് ലഭിച്ചത്.

അതേസമയം പുരുഷൻമാരുടെ 50 മീറ്റർ ബാക്‌സ്‌ട്രോക്ക് നീന്തലിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമി ഫൈനലിലെത്തി. 25.52 സെക്കന്റാണ് ശ്രീഹരിയുടെ സമയം.

Content Highlights: Jhandu Kumar won the bronze medal in the men's heavyweight para powerlifting category., Jhandu Kumar achieved a total of 130.9 points with a best lift of 190kg., Srihari Nataraj qualified for the semifinals in the 50m backstroke swimming event., The 2026 Commonwealth Games are being held in Glasgow.