കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ഹരിയാണയും ഉത്തര്‍ പ്രദേശും

ഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സമ്മാനത്തുകയുമായി ഹരിയാണ, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍. ഹരിയാണയാണ് ഏറ്റവുമധികം തുക സമ്മാനമായി നല്‍കുന്നത്. നാലാം സ്ഥാനം നേടിയവര്‍ക്കും ഹരിയാണ സര്‍ക്കാന്‍ സമ്മാനത്തുക നല്‍കുന്നുണ്ട്.
ഹരിയാണയില്‍ നിന്ന് 43 താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടിയത്. അതില്‍ 20 താരങ്ങള്‍ മെഡല്‍ നേടി. സ്വര്‍ണം നേടിയവര്‍ക്ക് 1.5 കോടിയും വെള്ളി ലഭിച്ചവര്‍ക്ക് 75 ലക്ഷവും വെങ്കലജേതാക്കള്‍ക്ക് 50 ലക്ഷവുമാണ് സര്‍ക്കാര്‍ നല്‍കുക. നാലാം സ്ഥാനത്തെത്തിയവര്‍ക്ക് 15 ലക്ഷം നല്‍കാനും തീരുമാനമായി.
ഉത്തര്‍പ്രദേശില്‍ നിന്ന് എട്ടുതാരങ്ങളാണ് സമ്മാനത്തുകയ്ക്ക് അര്‍ഹരായത്. സ്വര്‍ണം നേടിയവര്‍ക്ക് ഒരുകോടി രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെങ്കലം നേടിയ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ദേശീയ കായികദിനമായ ഓഗസ്റ്റ് 29 നാണ് സമ്മാനത്തുക നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഏഴ് മലയാളി താരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിട്ടുണ്ട്. മലയാളി താരങ്ങള്‍ക്ക് ഇതുവരെ കേരളം പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: cwg 2022, commonwealth games 2022, haryana government, cwg 2022 winners indians, sports