ലോക ചെസ് കിരീടപ്പോരാട്ടം; ഗുകേഷും സിന്ദ്രോവും ഇന്ന് കളത്തിലിറങ്ങും

#സ്പോർട്സ് ഡെസ്ക്
ഡി. ഗുകേഷും ഉസ്‌ബെക്കിസ്താൻ താരം ജാവോഹിർ സിന്ദ്രോവും | AFP
ഡി. ഗുകേഷും ഉസ്‌ബെക്കിസ്താൻ താരം ജാവോഹിർ സിന്ദ്രോവും | AFP

ഒന്നാം ഗെയിമിൽ ജാവോഹിർ സിന്ദ്രോവ് വെള്ളക്കരുക്കളും ഡി. ഗുകേഷ് കറുപ്പ് കരുക്കളുമായി ചൊവ്വാഴ്ച കളിക്കും. ആദ്യഗെയിമിൽ ഇരുവരും അവലംബിക്കുന്ന പ്രാരംഭമുറകൾ, ശൈലികൾ, ശരീരഭാഷ, മത്സരഫലം, മത്സരഫലത്തോടുള്ള പ്രതികരണം എന്നിവയെല്ലാം പ്രാധാന്യമർഹിക്കുന്നു. എന്നാൽ ഇവയ്ക്ക് നാം അമിത പ്രാധാന്യം നൽകേണ്ടതില്ല. പ്രഥമ ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിൽഹെം സ്റ്റീനിറ്റ്സ് ആദ്യ ഗെയിം ജയിച്ചു, ഒടുവിൽ ലോകചാമ്പ്യനുമായി. എന്നാൽ, ഏറ്റവുമൊടുവിൽ നടന്ന 2024 ലോകചാമ്പ്യൻഷിപ്പിൽ ആദ്യ ഗെയിം ജയിച്ച ഡിങ് ലിറന് ഒടുവിൽ തന്റെ സിംഹാസനം അടിയറവ് വെക്കേണ്ടിവന്നു.

ശൈലികൾ

ഗുകേഷ് : ഊർജസ്വലവും നിർഭയവുമായ ശൈലി. കരുനീക്കങ്ങളെ ആഴത്തിൽ കണക്കുകൂട്ടാനുള്ള അസാമാന്യ കഴിവ്. സമനിലകളെ ഇഷ്ടപ്പെടുന്നില്ല. വിജയത്തിനായി അപകടമേഖലകളിലേക്ക് കടന്നുചെല്ലാനുള്ള അപാര ചങ്കൂറ്റം. നീണ്ടുപോകുന്ന മാരത്തൺ പോരാട്ടങ്ങളിൽ പ്രായത്തിൽ കവിഞ്ഞ മാനസിക പക്വതയും ക്ഷമാശീലവും പ്രദർശിപ്പിക്കുന്നു. അവസരം കിട്ടുമ്പോൾ ശക്തമായ പ്രത്യാക്രമണവും നടത്തുന്നു.

സിന്ദ്രോവ് : സമ്മർദതന്ത്രശൈലി. 64 കളങ്ങളിൽ തീവ്രമായ സങ്കീർണതകൾ സൃഷ്ടിക്കാൻ ഇഷ്ടപ്പെടുന്നു. ഗംഭീരമായ ഓപ്പണിങ് തയ്യാറെടുപ്പുകൾ. ചെസ് ബോർഡിൽ സംജാതമാകുന്ന ഏതുതരം പൊസിഷനുകളേയും കൈകാര്യം ചെയ്യാൻ കെൽപ്പുള്ള സാർവലൗകിക ചെസ് ശൈലി. അതിവേഗം കരുനീക്കങ്ങൾ നടത്തിപ്രതിയോഗികളെ സമയസമ്മർദത്തിലാഴ്ത്തുന്നു. പ്രതികൂലസാഹചര്യങ്ങളിൽ പോലും കരുത്തുറ്റ പ്രതിരോധമികവും പോരാട്ടവീര്യവും കാഴ്ചവെക്കുന്നു.

ഫോം

സിന്ദ്രോവ് തന്റെ ചെസ് ജീവിതത്തിന്റെ ഏറ്റവും മികച്ച ഫോമിലാണ്. ഗുകേഷാകട്ടെ, മോശം ഫോമിലും. പേക്ഷ, സെപ്‌റ്റംബറിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഗുകേഷ് ഒരു പരിധിവരെ ഫോം വീണ്ടെടുത്തു എന്നത് ശുഭപ്രതീക്ഷയാണ്‌. മാത്രവുമല്ല, ഫോം എന്നത് അവസാനവാക്കല്ല. കഴിഞ്ഞ ലോകകിരീടപോരാട്ടത്തിൽ മോശം ഫോമിലൂടെ കടന്നുപോയിരുന്ന ഡിങ് ലിറനോട് ഉജ്ജ്വല ഫോമിലായിരുന്ന ഗുകേഷ് മുടിനാരിഴയിടയ്ക്കാണ് പരാജയത്തിൽ നിന്നും രക്ഷപ്പെട്ടത്.

മനോനിലകൾ

സൈദ്ധാന്തിക മുന്നൊരുക്കങ്ങൾ, അറിവ്, അനുഭവസമ്പത്ത്, അവയുടെ പ്രയോഗം, സമയം കൈകാര്യം ചെയ്യാനുള്ള പാടവം എന്നിവയെല്ലാം അതിപ്രധാനങ്ങളാണ്. പേക്ഷ, ഇവയെയെല്ലാം സമന്വയിപ്പിക്കുന്നത് കളിക്കാരന്റെ മനസ്സാണ്. ഇരുവരും അസാമാന്യ മനക്കരുത്തിന്റെ ഉടമകളാണ്. ഡിങ് ലിറന്റെ ഏറ്റവും വലിയ ശത്രു അദ്ദേഹത്തിന്റെ പതറുന്ന മനസ്സായിരുന്നു. നേരേമറിച്ച് താൻ കളിക്കുന്ന കളികളെല്ലാം ജയിച്ചേ പറ്റൂ (ജയസാധ്യത ഇല്ലെങ്കിൽ പോലും) എന്ന അമിതമായ വാശിയാണ് ഗുകേഷിനെ തിരിച്ചടികളിലേക്ക് നയിച്ചത്. പേക്ഷ, ഇത് തികച്ചും വ്യത്യസ്തമായ വേദിയാണ്, സാഹചര്യമാണ്. ജയത്തിനായുള്ള അത്യാസക്തി ഉപേക്ഷിച്ച് യാഥാർഥ്യബോധത്തോടെ ഗുകേഷ് മത്സരത്തെ സമീപിക്കും എന്നത് ഏതാണ്ടുറപ്പാണ്.

ഈ ഘടകം ഇന്ത്യൻതാരത്തിന് അനുകൂലമായി മാറിയേക്കാവുന്ന ഒന്നാണ്. വിജയസാധ്യത കൂടുതൽ കല്പിക്കപ്പെടുന്ന കളിക്കാരൻ അനുഭവിക്കാൻ സാധ്യതയുള്ള സമ്മർദത്തിന് വിധേയനാകാതെ നിലകൊള്ളേണ്ടത് സിന്ദ്രോവിന്റെഉത്തരവാദിത്വമാണ്. ഏതെങ്കിലും കളികളിൽ തിരിച്ചടി നേരിട്ടാൽ ചലഞ്ചർക്കു മേലുള്ള സമ്മർദം വർധിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ.

അന്തിമപ്രവചനം

ഫോമും ടൂർണമെന്റ് പ്രകടനങ്ങളും സിന്ദ്രോവിന് ചെറിയ മേൽക്കൈ നൽകുന്നുണ്ട്. പേക്ഷ, അടുത്തകാലത്ത് ഗുകേഷ് ഭാഗികമായെങ്കിലും ഫോം തിരിച്ചുപിടിച്ചതും സിന്ദ്രോവിനില്ലാത്ത ലോകചാമ്പ്യൻഷിപ്പ് അനുഭവസമ്പത്ത് ഗുകേഷിനുണ്ട് എന്നതും അമിതപ്രതീക്ഷയുടെ മാനസികസമ്മർദം സിേന്ദ്രാവിനെപ്പോലെ ഗുകേഷിന് അനുഭവിക്കേണ്ടിവരുന്നില്ലാ എന്നതും ഏതാണ്ട് തുല്യസാധ്യതയിലേക്ക് തിരിക്കുന്നു.

Content Highlights: Gukesh vs Sindarov World chess championship