ഫെഡറേഷന്‍ അത്‌ലറ്റിക്‌സിന്റെ ആദ്യദിനം ആര്‍ക്കും ഒളിമ്പിക് യോഗ്യതയില്ല; ട്രിപ്പിള്‍ ജമ്പില്‍ ഷീനയ്ക്ക

ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം
ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം

ഭുവനേശ്വർ: പാരീസ് ഒളിമ്പിക്സിന് യോഗ്യതനേടാനുള്ള മത്സരവേദിയിൽ ആദ്യദിനം താരങ്ങൾ നിറംമങ്ങി. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിലെ ആദ്യദിനം ആർക്കും യോഗ്യത ഉറപ്പിക്കാനായില്ല. വനിതകളുടെ ട്രിപ്പിൾ ജമ്പിൽ മലയാളിതാരം എൻ.വി. ഷീന വെള്ളിയും ഗായത്രി ശിവകുമാർ വെങ്കലവും നേടിയത് കേരളത്തിന് ആഹ്ലാദമായി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വി. ശാലിനിയും വെങ്കലം നേടി.

അത്‌ലറ്റിക് മീറ്റിലെ ആദ്യദിനം ആറ് ഇനങ്ങളിൽ ഫൈനലുണ്ടായിരുന്നു. ആദ്യമായി ഫലമറിഞ്ഞ പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ തമിഴ്‌നാടിന്റെ ടി. സന്തോഷ്‌കുമാർ (50.04 സെ.) സ്വർണം നേടി. പഞ്ചാബിന്റെ നിഖിൽ ഭരദ്വാജ് (50.92 സെ.) വെള്ളിയും ഗുജറാത്തിന്റെ ധവാൽ മഹേഷ് (51.13 സെ.) വെങ്കലവും നേടി. 48.70 സെക്കൻഡ് ആയിരുന്നു ഈയിനത്തിലെ ഒളിമ്പിക് യോഗ്യതാ മാർക്ക്.

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പഞ്ചാബിന്റെ വീർപാൽ കൗർ (59.43 സെ.) സ്വർണം നേടിയപ്പോൾ കേരളത്തിന്റെ ശാലിനി (ഒരുമിനിറ്റ് 00.7 സെക്കൻഡ്) വെള്ളിയും പഞ്ചാബിന്റെ രമൺദീപ് കൗർ (1:01.29 സെ) വെങ്കലവും നേടി.

വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ആന്ധ്രയുടെ എം. അനുഷ (13. 53 മീറ്റർ) ജേതാവായി. 13.32 മീറ്റർ ചാടി മലയാളി താരം എൻ.വി. ഷീന രണ്ടാമതും ഗായത്രി ശിവകുമാർ (13.08 മീ.) മൂന്നാമതും ഫിനിഷ് ചെയ്തു.

Content Highlights: federation athletics olympic qualification