കോവിഡ് മൂലം നീട്ടിവെച്ച ഏഷ്യന്‍ ഗെയിംസിന് ചൈന തന്നെ വേദിയാകും

ഗ്യാങ്ഷു: 2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് 2023-ല്‍ നടത്താന്‍ തീരുമാനമായി. 2022-ല്‍ വേദിയായി തിരഞ്ഞെടുത്ത ചൈന തന്നെ 2023-ല്‍ ഏഷ്യന്‍ ഗെയിംസിന് വേദിയാകും. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഇക്കാര്യമറിയിച്ചത്.
2023 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 2022 സെപ്റ്റംബറിലാണ് ആദ്യം ഏഷ്യന്‍ ഗെയിംസ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2023-ലേക്ക് നീട്ടിവെച്ചു.
ചൈനയ്ക്ക് പകരം മറ്റേതെങ്കിലുമൊരു ഏഷ്യന്‍ രാജ്യം ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ അവസാനനിമിഷം ചൈന തന്നെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ചൈനയിലെ ഹാങ്ഷൂ നഗരമാണ് ഗെയിംസിന് വേദിയാകുന്നത്. ഏകദേശം പതിനായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന കായികമാമാങ്കമാണ് ഏഷ്യന്‍ ഗെയിംസ്. 2018-ലാണ് അവസാനമായി ഏഷ്യന്‍ ഗെയിംസ് നടന്നത്. ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്ത വേദിയായ 2018 ഏഷ്യന്‍ ഗെയിംസില്‍ 289 മെഡലുകളുമായി ചൈനയാണ് ഒന്നാമതെത്തിയത്. ഇന്ത്യ 69 മെഡലുകള്‍ നേടി എട്ടാം സ്ഥാനത്തെത്തി.
Content Highlights: asian games, asian games 2022, asian games 2023, asian games venue, asian games dates, sports