ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം

ടോക്യോ: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് വെങ്കലം. ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ച സഖ്യത്തിന് പക്ഷേ ലോക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കാലിടറുകയായിരുന്നു. മലേഷ്യയുടെ ആരോണ്‍ ചിയ - വൂയി യിക് സോ സഖ്യമാണ് സെമിയില്‍ ഇന്ത്യന്‍ ജോഡിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 22-20, 18-21, 16-21.
സെമിയില്‍ പരാജയപ്പെട്ടെങ്കിലും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡിയെന്ന നേട്ടം സ്വന്തമാക്കിയാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ മടക്കം. വനിതാവിഭാഗത്തില്‍ 2011-ല്‍ ജ്വാലാ ഗുട്ടയും അശ്വിനി പൊന്നപ്പയും ചേര്‍ന്ന് മെഡല്‍ നേടിയിട്ടുണ്ട്.
നേരത്തെ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ ജപ്പാന്റെ തകുരോ ഹോകി-യൂഗോ കൊബായാഷി കൂട്ടുകെട്ടിനെ അട്ടിമറിച്ചതോടെ ഇരുവരും മെഡല്‍ ഉറപ്പാക്കിയിരുന്നു.
Content Highlights: BWF World Championships 2022 Satwiksairaj Rankireddy Chirag Shetty get bronze